• 19 Jun 2019
  • 05: 50 PM
Latest News arrow

പുതുവര്‍ഷ പുലരിയില്‍ ചാഞ്ചാടി ഓഹരി വിപണി

മുംബൈ : പുതുവര്‍ഷ പുലരിയില്‍ ഓഹരി വിപണിയില്‍ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും താമസിയാതെ നഷ്ടത്തിലായി. സെന്‍സെക്‌സ് 45 പോയന്റ് ഉയര്‍ന്ന് 36113ലും നിഫ്റ്റി 12 പോയന്റ് നേട്ടത്തില്‍ 10875ലുമാണ് വ്യാപാരം തുടങ്ങിയത്. രാവിലെ 9.33 ഓടെ സെന്‍സെക്‌സ് 76 പോയന്റും നിഫ്റ്റി 25 പോയന്റ് നഷ്ടത്തിലുമായി. 

ബിഎസ്ഇയിലെ 635 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 555  ഓഹരികള്‍ നഷ്ടത്തിലുമാണ്. ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക്,സണ്‍ ഫാര്‍മ, സിപ്ല, ഐഒസി,ഡോ. റെഡ്ഡീസ് ലാബ്, ടിസിഎസ്,റിലയന്‍സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ഇന്ത്യ ബുള്‍ ഹൗസിങ്, ഹിന്‍ഡാല്‍കോ, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ടാറ്റാ മോട്ടോര്‍സ്, മാരുതി സുസുക്കി,ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.