അമ്പമ്പോ ഇത് എന്തൊരു ട്രെന്ഡാണപ്പാ

ഫാഷന്‍ ലോകത്ത് ഓരോ വര്‍ഷവും സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങളാണ്. ആളുകളുടെ സൗന്ദര്യവും ആകര്‍ഷണീയതയുമൊക്കെ വര്‍ധിപ്പിക്കാനെന്ന പേരിലാണ് ഫാഷന്‍ ഡിസൈനേഴ്സ് ഓരോ വര്‍ഷവും പുത്തന്‍ ട്രെന്‍ഡുകള്‍ കണ്ടെത്തുന്നത്. എങ്കിലും ചില ട്രെന്‍ഡുകള്‍ വിചിത്രമായി തോന്നാം. സ്വാഭാവികമായ സൗന്ദര്യത്തെപ്പോലും മാറ്റിമറിക്കുന്ന അത്തരം ട്രെന്‍ഡുകള്‍ മനുഷ്യരൂപത്തെ തന്നെ വിചിത്രമാക്കും. എങ്കിലും ഈ ട്രെന്‍ഡുകള്‍ ഫാഷന്‍ ലോകത്ത് ഇടം പിടിക്കാറുണ്ട്. 2018 അവസാനിക്കുമ്പോള്‍ അത്തരം ചില വിചിത്രമായ ട്രെന്‍ഡുകളാണ് ചര്‍ച്ചയാവുന്നത്.
മുടിയില്‍ പൂക്കള്‍കൊണ്ട് ടിയാര വയ്ക്കുന്നതിന് പകരം മുടിയെ ഒരു ഫഌവര്വേയ്സാക്കി അതില്‍ നിറയെ പൂക്കള്‍ വയ്ക്കുന്നതാണ് അതില്‍ ഒന്ന്. 2018ല്‍ മുടിയില്‍ നടന്ന ഏറ്റവും വിചിത്രമായ പരീക്ഷണങ്ങളില്‍ ഒന്നായാണ് ഇതിനെ വിലയിരുത്തുന്നത്. ഉയരം കുറഞ്ഞ സ്ഥലങ്ങളില്‍ ഈ ഹെയര്സ്റ്റെലുമായി നടക്കാന്‍ കഴിയില്ലെങ്കിലും സംഭവം അടിപൊളിയാണെന്നാണ് ഹെയര്‍സ്റ്റൈല്‍ കണ്ടെത്തിയ യൂട്യൂബറായ ടെയ്ലര് പറയുന്നത്. മറ്റൊന്നാണ് നഖങ്ങള്‍ പല്ലുകളാക്കുന്നത്. നെയില്‍ ആര്‍ട്ട് വളരെയേറെ പ്രചാരം നേടുന്നതിനിടയില്‍ നഖങ്ങള്‍ പല്ലുപോലെയാക്കി ഒരു കൂട്ടര് പരീക്ഷണം നടത്തുകയാണ്. 2019ലും ഈ ട്രെന്‍ഡിന്റെ തുടര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുടിയും പല്ലുമൊക്കെ മഴവില്‍ നിറത്തിലാക്കിയാണ് മറ്റൊരു പരീക്ഷണം. 2019ല്‍ റെയിന്‍ബോ പല്ലുകള്‍ പ്രചാരം നേടുമെന്നാണ് ഫാഷന്‍ ലോകം വിലയിരുത്തുന്നത്.
കഴിഞ്ഞ രണ്ടുവര്‍ഷമായി പുരികങ്ങളില്‍ പല വിചിത്ര പരീക്ഷണങ്ങളും ഫാഷന്‍ ലോകത്ത് നടക്കുന്നുണ്ട്. ഇരുവശങ്ങളിലേക്കും വളഞ്ഞപുരികങ്ങള്ക്ക് പകരം ഇരുവശങ്ങളില്‍ നിന്നും മുകളിലേക്ക് വളഞ്ഞ് പുരികങ്ങളുടെ രണ്ടറ്റവും കൊണ്ട് നെറ്റിയുടെ നടുവില്‍ ഒരു വൃത്തം തീര്‍ക്കുന്നു. ഇത് കൂടാതെ പച്ചപ്പും പൂക്കളും സൃഷ്ടിച്ച് പുരികങ്ങള്‍ വസന്തത്തിന് സമാനമായ രീതിയില്‍ ഡിസൈന്‍ ചെയ്യുന്നതും തരംഗമായി കൊണ്ടിരിക്കുകയാണ്. യൂട്യൂബറായ ടെയ്ലറിന്റേതാണ് പുരികത്തിലെ പരീക്ഷണം.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍