• 17 Jan 2019
  • 09: 55 PM
Latest News arrow

ശ്രീരാമനെ മോശമായി ചിത്രീകരിച്ചു: കെ.എസ് ഭഗവാനെതിരെ തീവ്ര ഹിന്ദുത്വവാദികളുടെ പ്രതിഷേധം

ബംഗളൂരു: കന്നഡ സാഹിത്യകാരനും യുക്തിവാദി നേതാവുമായ പ്രഫ. കെ.എസ് ഭഗവാനെതിരെ തീവ്ര ഹുന്ദുത്വവാദികളുടെ പ്രതിഷേധം. അദ്ദേഹത്തിന്റെ 'രാമ മന്ദിര യെക്കെ ബേഡ' എന്ന പുസ്തകത്തില്‍ ശ്രീരാമനെ മദ്യപാനിയായി ചിത്രീകരിച്ചതിനാലാണ് പ്രതിഷേധക്കാര്‍ രംഗത്ത് വന്നത്. 
ശ്രീരാമന്‍ സീതാദേവിയോടൊപ്പം മദ്യവും ഇറച്ചിയും കഴിക്കുമായിരുന്നുവെന്നും നര്‍ത്തികമാര്‍ മദ്യം കഴിച്ച ശേഷം ശ്രീരാമന്റെ മുന്നില്‍ നൃത്തം ചെയ്യുമായിരുന്നുവെന്നുമാണ് 'രാമ മന്ദിര യെക്കെ ബേഡ'  എന്ന പുസ്തകത്തില്‍ ഭഗവാന്‍ പരാമര്‍ശിച്ചിരിക്കുന്നത്. 
പുസ്തകത്തിലെ പരാമര്‍ശം വിവാദമായതോടെ തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഭഗവാന്റെ മൈസൂരിവിലെ കുവെമ്പു നഗറിലെ വസതിക്ക് മുന്നിലെത്തി പ്രതിഷേധിച്ചു. ശ്രീരാമന്റെ ഫോട്ടോയില്‍ പുഷ്പാര്‍ച്ചന നടത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ഭഗവാനും അദ്ദേഹത്തിന്റെ വീടിനും സുരക്ഷ ശക്തമാക്കി. വെള്ളിയാഴ്ച പ്രതിഷേധത്തിനിടെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച രണ്ടു പേരെ മുന്‍കരുതലെന്നെ നിലയില്‍ പോലീസ് അറസ്റ്റ് ചെയ്തു.