സ്ത്രീകള്‍ക്ക് കരയാനായി ഹോട്ടല്‍ മുറികള്‍

ഹോട്ടലുകളില്‍ വെറൈറ്റികള്‍ ഏറെയുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് കരയാന്‍ മുറിയൊരുക്കുന്ന ഹോട്ടലുള്ളത് ജപ്പാനിലാണ.് മനസ്സറിഞ്ഞ് കരയാന്‍ സിനിമകളും ഐ മാസ്ക്കുകളും പോരാത്തതിന് ഗസ്റ്റുകള്‍ക്ക് കണ്ണീരൊപ്പാന്‍ ലക്ഷ്വറി ടിഷ്യൂ പേപ്പറുകളുമുണ്ട്. ക്രൈയിംഗ് റൂമില്‍.
ജപ്പാനിലെ മിറ്റ്സൂയി ഗാര്ഡന് ഹോട്ടലാണ് ഈ വെറൈറ്റിക്ക് തുടക്കം കുറിച്ചത്. ഒരു രാത്രിക്ക് ആറായിരം രൂപയോളമാണ് ചെലവ് വരിക. 2004 ലെ ചെത്സു ഭൂചതനത്തില് നിന്ന് രക്ഷപ്പെട്ട പട്ടിയുടെയും പട്ടിക്കുട്ടികളുടെയും കഥ പറയുന്ന എ ടെയ്ല് ഓഫ് മാരി ആന്റ് ത്രീ പപ്പീസ്, ഫോറസ്റ്റ് ഗമ്പ് തുടങ്ങിയ ചിത്രങ്ങളാണ് ക്രൈയിംഗ് റൂമില്‍ പ്രദര്‍ശിപ്പിക്കുന്നത്.
വിലകൂടിയതും മാര്‍ദ്ദവമേറിയതുമായ കാശ്മീരി ടിഷ്യു പേപ്പറുകളും മേക്കപ്പ് റിമൂവറുകളും സ്ത്രീകള്‍ക്ക്് ആസ്വദിച്ച് കരയാനായി ഒരുക്കിയിട്ടുണ്ട്. കരഞ്ഞാല്‍ മേക്കപ്പ് പോകുമെന്ന ഭയമൊഴിവാക്കാനാണിത്.