• 10 Jun 2023
  • 03: 45 PM
Latest News arrow

ഈ വര്‍ഷത്തെ ജ്ഞാനപീഠപുരസ്‌കാരം അമിതാവ് ഘോഷിന്

ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരം ഇംഗ്ലീഷ് നോവലിസ്റ്റ് അമിതാവ് ഘോഷിന്. കൊല്‍ക്കത്ത സ്വദേശിയായ അമിതാവിനെ 2007ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.  ദ ഷാഡോ ലൈന്‍സ് എന്ന നോവലിന് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇന്‍ ആന്‍ ആന്റിക് ലാന്‍ഡ്,സീ ഓഫ് പോപ്പീന്‍സ് ,സര്‍ക്കിള്‍ ഓഫ് റീസണ്‍ ,ദ കല്‍ക്കട്ട ക്രോമോസോം,ദ ഹഗ്രി ടൈഡ്,ദ ഗ്ലാസ് പാലസ്,ഫഌഡ് ഓഫ് ഫയര്‍  തുടങ്ങിയവയാണ് പ്രധാനകൃതികള്‍. 

1956ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച അമിതാവ് ഘോഷ് ഇന്ത്യയിലും വിദേശത്തുമായി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചതിനുശേഷം പത്രപ്രവര്‍ത്തകനായി. പോസ്റ്റ്  കൊളോണിയലിസത്തിന്റെ പ്രഭാഷകരില്‍ പ്രമുഖസ്ഥാനമുളള എഴുത്തുകാരനാണ് അമിതാവ് ഘോഷ്. അദ്ദേഹത്തിന്റെ കൃതികള്‍ ഒട്ടേറെ യൂറോപ്യന്‍ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഫ്രഞ്ച് സര്‍ക്കാരിന്റെ അവാര്‍ഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.