• 14 Dec 2018
  • 03: 13 AM
Latest News arrow

കെ.എസ്.ആര്‍.ടി.സിയിലെ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി

കൊച്ചി :  കെ.എസ്.ആര്‍.ടി.സിയിലെ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി. പത്തുവര്‍ഷത്തില്‍ താഴെ സര്‍വ്വീസുളളവരും പ്രതിവര്‍ഷം 120 ദിവസത്തില്‍ കുറച്ചുമാത്രം ജോലി ചെയ്യുന്നതുമായ എംപാനല്‍ കണ്ടക്ടര്‍മാരെ ഒരാഴ്ച്ചക്കുള്ളില്‍ പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. 

അഡൈ്വസ് മെമ്മോ അയച്ചിട്ടുപോലും കണ്ടക്ടര്‍മാരുടെ പി.എസ്.സി ലിസ്റ്റില്‍ നിന്നും നിയമനം നടക്കാതെ വന്നപ്പോഴാണ് ഉദ്യോഗാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചത്. നിലവില്‍ 7800ല്‍ പരം എംപാനല്‍ ജീവനക്കാരാണ് കെ.എസ്.ആര്‍.ടി.സിയില്‍ ഉള്ളത്. ഇതില്‍ 3600 പേര്‍ക്ക് ഈ ഉത്തരവോടെ ജോലി നഷ്ടമാകും. എന്നാല്‍ കെ.എസ്.ആര്‍.ടി.സിക്ക് പറയാനുളളത് വ്യക്തമായി കോടതിയെ ധരിപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന ആരോപണവും ഉയരുന്നു. എംപാനല്‍ ജീവനക്കാര്‍  തൊഴിലാളി ക്ഷാമമുണ്ടാകുമ്പോള്‍ ദൈനംദിന ജോലികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ വേണ്ടി സജ്ജമാക്കിയവരാണ്. ഇവരെ സാധാരണ കരാര്‍ തൊഴിലാളികളുടെ ഗണത്തില്‍ പെടുത്താന്‍ കഴിയില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ജസ്റ്റിസ് ചിദംബരേഷും ജസ്റ്റിസ് പിഷാരടിയും ചേര്‍ന്നാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.