• 14 Dec 2018
  • 03: 06 AM
Latest News arrow

പ്രളയം: കേരളത്തിന് 3048 കോടി രൂപയുടെ അധിക സഹായം നല്‍കുമെന്ന് കേന്ദ്രം

കേരളത്തിന് 2500 കോടി രൂപ നല്‍കണമെന്നായിരുന്നു ശുപാര്‍ശ

തിരുവനന്തപുരം: പ്രളയക്കെടുതിയിലകപ്പെട്ട കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായി കേന്ദ്രം 3048 കോടി രൂപ നല്‍കുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. കേന്ദ്രമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.പ്രളയദുരിതാശ്വാസമായി കേരളത്തിന് 2500 കോടി രൂപ നല്‍കണമെന്നായിരുന്നു ശുപാര്‍ശ. കേരളത്തിന് സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന് നേരത്തെ കത്തയച്ചിരുന്നു.

ഓഗസ്റ്റിലെ പ്രളയത്തിന് ശേഷം  കേരളം 4800 കോടി രൂപ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ 600 കോടി രൂപയായിരുന്നു കേന്ദ്രം നല്‍കിയത്. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജന്‍സികളുടെയും സൂചിക പ്രകാരം കേരള പുനര്‍നിര്‍മാണത്തിനായി 31,000 കോടി രൂപ ആവശ്യമാണ്. നേരത്തെ നല്‍കിയ 600 കോടിയ്ക്ക് പുറമേ എസ്.ഡി.ആര്‍.എഫിലേക്ക് (സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ റിലീഫ് ഫണ്ട്) നേരത്തേ നല്‍കിയ 562.42 കോടി രൂപയും ദുരിതാശ്വാസത്തിന് വിനിയോഗിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.