ബുലന്ദ്ശഹറില്‍ പൊലീസുദ്യോഗസ്ഥനെ വെടിവെച്ച് കൊന്ന ബജ്റംഗദള്‍ നേതാവ് അറസ്റ്റില്‍

ലക്നൗ : ബുലന്ദ്ശഹറില്‍ സബ്ബ് ഇന്‍സ്പെക്ടര്‍ സുബോദ് കുമാര്‍ സിങിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ ബജ്റംഗദള്‍ നേതാവ് യോഗേഷ് രാജിനെ പിടികൂടി. സിയാനി ജില്ല കേന്ദ്രീകരിച്ച് സംഘ്പരിവാര്‍ പദ്ധതിയിട്ട വര്‍ഗീയ കലാപത്തിന്റെ മുഖ്യസൂത്രധാരനെന്ന് സംശയിക്കപ്പെടുന്ന യോഗേഷ് രാജ് സംഭവം കഴിഞ്ഞ് 3 ദിവസമായി ഒളിവിലായിരുന്നു.
ബുലന്ദ്ശഹറില്‍ ഗോവധം ആരോപിച്ച് കലാപം നടത്തിയ സംഭവത്തില്‍ യോഗേഷ് രാജ് അടക്കം 26 ഓളം പേര് പ്രതികളാണ്. യോഗേഷ് രാജാണ് പശുവിനെ അറക്കുന്നത് കണ്ടെന്ന് പറഞ്ഞ് ആദ്യം പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായെന്നും പൊലീസ് പറഞ്ഞു. അക്രമസംഭവം മുന്‍കൂട്ടി ആസുത്രണം ചെയ്തതെന്ന് സംശയിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്.
വനാതിര്‍ത്തിയില്‍ പശുക്കളുടെ ജഡം കണ്ടെന്നു ആരോപിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തിലാണ് സുബോധ് സിങ്ങ് വെടിയേറ്റ് മരിക്കുന്നത്. ദാദ്രിയില്‍ 2015 ല്‍ മുഹമദ് അഖ്ലാഖിനെ പശുവിറച്ചി വീട്ടില്‍ സൂക്ഷിച്ചുവെന്ന് ആരോപിച്ച് തല്ലിക്കൊന്ന കേസ് അന്വേഷിച്ചതിനാലാണ് തന്റെ സഹോദരന് കൊല്ലപ്പെട്ടതെന്ന് സുബോധിന്റെ സഹോദരി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സംഭവത്തോടനുബന്ധിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരും വിഎച്ച്പി പ്രവര്‍ത്തകരുമാണ് അറസ്റ്റിലായിട്ടുള്ളത്.
- കൊലപാതകികളുടെയും പ്രേരിപ്പിച്ചവരുടെയും കുടുംബങ്ങളും കരഞ്ഞുകാണണം
- മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള ലോറസ് സ്പോർട്സ് പുരസ്കാരം 'യുവ'യിലൂടെ ഇന്ത്യയ്ക്ക്
- ഡയൽ '100' മറന്നേക്കൂ; ഇനി മുതൽ ഡയൽ '112'
- യുവതികള്‍ മലചവിട്ടിയിട്ടേ ഇല്ലെന്ന് പറഞ്ഞൂടെ ദേവസ്വം മന്ത്രീീ.....
- സാനിറ്ററി പാഡ് അലര്‍ജിയുളളവര്‍ക്ക് ആര്‍ത്തവ ദിനം സുഗമമാക്കാന്‍ ക്ലോത്ത് പാഡുകള്‍