• 14 Dec 2018
  • 03: 11 AM
Latest News arrow

ഇന്ത്യന്‍ അച്ചീവേഴ്‌സ് അവാര്‍ഡ് എം.വി കുഞ്ഞാമുവിന് സമ്മാനിച്ചു

മോസ്‌കോ: വ്യവസായ- ഉല്‍പാദന നിര്‍മ്മാണ മേഖലയുടെ ശാസ്ത്രീയ പുരോഗതിക്കും രാജ്യത്തിന്റെ വികസനത്തിനും വേണ്ടി രണ്ട് ദശാബ്ദക്കാലമായി സേവനം നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ അച്ചീവേഴ്‌സ് ഫോറം മോസ്‌കോയില്‍ സംഘടിപ്പിച്ച അച്ചീവേഴ്‌സ് വേള്‍ഡ് സക്‌സസ്ഫുളളി ഓര്‍ഗനൈസേഷന്റെ ലീഡര്‍ഷിപ്പ് അവാര്‍ഡ് സെര്‍ജി ചെറിയോമിന്‍ (മിനിസ്റ്റര്‍ ഓഫ് മോസ്‌കോ സിറ്റി ഗവണ്‍മെന്റ്) പ്രമുഖ ബില്‍ഡറും സാമൂഹിക-സാംസ്‌കാരിക- ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യവും,  ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റുമായ എം.വി കുഞ്ഞാമുവിന് സമ്മാനിച്ചു. മോസ്‌കോയില്‍ നടന്ന ചടങ്ങില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നായി 500ഓളം വന്‍കിട വ്യവസായികളും സംരംഭകരും പങ്കെടുത്തു. റഷ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡി.ബി വെങ്കിടേഷ് വര്‍മ്മ, ഇന്ത്യന്‍ ബിസിനസ്സ് അലൈയന്‍സ് പ്രസിഡന്റ് സമ്മി മനോജ് കോത്താരി, ബെല്‍ജിയം -ലക്‌സംബര്‍ഗ്ഗ്  ചേംബര്‍ ഓഫ് കൊമേഴ്‌സ് ഇന്‍ റഷ്യ സി.ഇ.ഒയും ഡയറക്ടര്‍ ജനറലുമായ ഒലേഗ് പ്രോസോര്‍വ്, ഹെഡ് ഓഫ് ആര്‍ ആന്റ് ഡി വാര്‍ഗംഗ് വൈസ് ചെലവ് മക്കറോവ്, എക്‌സിക്യൂീട്ടീവ് ഡയറക്ടര്‍ എ.ഐ.പി.എം വഌഡ്മിര്‍ ഷിപ്പ്‌ക്കോവ് എന്നീ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത മേഖലകളിലെ അച്ചീവേഴ്‌സിനെ ചടങ്ങില്‍ ആദരിച്ചു. ഇന്ത്യയുടെയും 15 രാജ്യങ്ങളുടെയും ഇടയില്‍ സാമ്പത്തിക വാണിജ്യ ബന്ധം വിപുലപ്പെടുത്തലായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഇന്ത്യയിലെ പ്രമുഖ ബില്‍ഡറും എം.വി.കെ എന്റര്‍പ്രൈസസിന്റെ മാനേജിംഗ് ഡയറക്ടറുമാണ് എം.വി കുഞ്ഞാമു. നിര്‍മ്മാണ്‍ പ്രതിഭ പുരസ്‌കാരം, മദര്‍ തേരസ അവാര്‍ഡ്, ദുബായ് ചിരന്തന അവാര്‍ഡ്, അംബേദ്ക്കര്‍ അവാര്‍ഡ് കൂടാതെ മുന്‍രാഷ്ട്രപതി കെ.ആര്‍ നാരായണന്‍, മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി.എം സെയ്ദ്, മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാര്‍, ഉമ്മന്‍ചാണ്ടി എന്നിവരില്‍ നിന്നെല്ലാം പുരസ്‌കാരങ്ങള്‍ അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. പ്രമുഖ പ്രവാസി സംഘടനയായ ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സിലിന്റെ ഗ്ലോബല്‍ പ്രസിഡന്റും സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ മേഖലകളിലെ 30ഓളം സംഘടനകളിലെ നേതൃത്വവും അദ്ദേഹം വഹിക്കുന്നുണ്ട്.