• 14 Dec 2018
  • 03: 08 AM
Latest News arrow

സുരേന്ദ്രന് ഹോട്ടല്‍ ഭക്ഷണം നല്‍കി; ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

റാന്നി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. സുരേന്ദ്രന് അനുമതിയില്ലാതെ ഹോട്ടല്‍ ഭക്ഷണം കഴിക്കാന്‍ സൗകര്യമൊരുക്കിയതിനാണ് നടപടി. കൊല്ലം എആര്‍ ക്യാമ്പിലെ വിക്രമന്‍ നായരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കൊട്ടാരക്കര ജയിലില്‍ നിന്ന് റാന്നിയിലേക്ക് കൊണ്ടുപോയപ്പോഴാണ് സുരേന്ദ്രന് ഹോട്ടല്‍ ഭക്ഷണം നല്‍കിയത്. സുരക്ഷാപ്രശ്‌നമുണ്ടെന്നും എആര്‍ ക്യാമ്പിലെ ഭക്ഷണം നല്‍കാനുമായിരുന്നു നിര്‍ദേശം. 

കഴിഞ്ഞ മാസം 17-ാം തിയതിയാണ് സുരേന്ദ്രന്‍ അറസ്റ്റിലായത്. ചിത്തിര ആട്ട വിശേഷത്തിന് ശബരിമല ദര്‍ശനത്തിനെത്തിയ 52 വയസ്സുള്ള സ്ത്രീയ്‌ക്കെതിരെയുണ്ടായ പ്രതിഷേധത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അതില്‍ സുരേന്ദ്രന്‍ പങ്കാളിയാണെന്നുമായിരുന്നു ആരോപണം. എന്നാല്‍ പൊലീസിന്റേത് കെട്ടുകഥയാണെന്നും തന്റെ പങ്കാളിത്തം തെളിയിക്കാന്‍ അവരുടെ പക്കല്‍ തെളിവൊന്നുമില്ലെന്നും സുരേന്ദ്രന്‍ കോടതിയെ അറിയിച്ചു. കോടതി പക്ഷേ സുരേന്ദ്രന് ജാമ്യം നിഷേധിക്കുകയാണ് ചെയ്തത്.