കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ; കവി എസ് രമേശന്‍ നായര്‍ക്കും അനീസ് സലീമിനും പുരസ്‌കാരം

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.മലയാളത്തില്‍ നിന്ന് കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായര്‍ പുരസ്‌കാരത്തിനര്‍ഹനായി. അദ്ദേഹത്തിന്റെ 'ഗുരുപൗര്‍ണമി' എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്. കൂടാതെ മലയാളിയായ അനീസ് സലീമിന് ഇംഗ്ലീഷ് ഭാഷയിലെഴുതിയ 'ദ ബ്ലൈന്‍ഡ് ലേഡീസ് ഡിസെന്റന്‍സ്' എന്ന നോവലിനും പുരസ്‌കാരം ലഭിച്ചു. കഴിഞ്ഞ വര്‍ഷം കെ.പി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം എന്ന നോവലിനാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്.
RECOMMENDED FOR YOU