• 14 Dec 2018
  • 03: 20 AM
Latest News arrow

സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെക്കുറിച്ച് ലോകത്ത് ആദ്യമായി എഴുതപ്പെട്ട പുസ്തകം ലേലത്തില്‍ വച്ചു

ഒരു സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെക്കുറിച്ച് ലോകത്ത് ആദ്യമായി എഴുതപ്പെട്ട പുസ്തകം ലേലത്തിന് വച്ചു. ആംസ്റ്റര്‍ഡാം സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെക്കുറിച്ച് 1688ല്‍ പ്രസിദ്ധീകരിച്ച കണ്‍ഫ്യൂഷന്‍ ഓഫ് കണ്‍ഫ്യൂഷന്‍സ് എന്ന പുസ്തകമാണ് വില്‍പ്പനയ്ക്ക് വച്ചിട്ടുളളത്. ജോസഫ് പെന്‍സോ ഡി ലാ വേഗ എന്ന വ്യക്തി എഴുതിയ പുസ്തകത്തിന് രണ്ടു ലക്ഷത്തിനും മൂന്ന് ലക്ഷത്തിനും ഇടയിലുളള ഡോളറാണ് വിലയായി നല്‍കിയിരിക്കുന്നത്. ഇതിനുളള ബിഡിങ് ഡിസംബര്‍ 17ന് സമാപിക്കും. 

ഓഹരി വിപണിയില്‍  നിക്ഷേപിക്കേണ്ടത് എങ്ങനെ എന്നതടക്കമുളള മാര്‍ക്കറ്റിനെ കുറിച്ചുളള അടിസ്ഥാന വിവരങ്ങള്‍ ഉള്‍കൊള്ളിച്ചുള്ളതാണ് ഗ്രന്ഥം. ലോക ചരിത്രത്തില്‍ ആദ്യമായി സ്റ്റോക്ക് മാര്‍ക്കറ്റിനെ കുറിച്ച് എഴുതപ്പെട്ട ഗ്രന്ഥം സ്പാനിഷ് ഭാഷയിലാണ് എഴുതിയിരിക്കുന്നത്.1959ല്‍ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധികരിച്ചു. പുസ്തകത്തിന്റെ സ്പാനിഷ് ഭാഷയില്‍ പ്രസിദ്ധീകരിച്ച ആദ്യ പതിപ്പാണ് ഓണ്‍ലൈന്‍ ലേല കമ്പനി ഇപ്പോള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്.