• 14 Dec 2018
  • 03: 19 AM
Latest News arrow

ഗൗതം ഗംഭീര്‍ വിരമിച്ചു

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. 2016 രാജ്‌കോട്ടില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഗംഭീര്‍ അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. 

15 വര്‍ഷം രാജ്യത്തിനായി കളിച്ചു. ഇനി ഈ മനോഹര കളിയില്‍ നിന്ന് വിരമിക്കുകയാണ്. രണ്ടു വേള്‍ഡ് കപ്പ് നേടിയ ടീമില്‍ താന്‍ അംഗമായിരുന്നു. രണ്ടു വേള്‍ഡ് കപ്പ് ഫൈനിലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി മാറിയതും തനിക്ക് സ്വപ്നസാഫല്യമായിരുന്നുവെന്നും ഗംഭീര്‍ പറഞ്ഞു. 

58 മത്സരങ്ങളില്‍ നിന്ന് ടെസ്റ്റില്‍ 4154 റണ്‍സ് ഇന്ത്യയ്ക്കായി നേടിയിട്ടുണ്ട്. ഏകദിനങ്ങളില്‍ നിന്ന് 5238 റണ്‍സും ട്വന്റി20യില്‍ നിന്ന് 932 റണ്‍സും രാജ്യത്തിനായി നേടി. ഡിസംബര്‍ ആറിന് ആന്ധ്രാപ്രദേശുമായി നടക്കുന്ന മത്സരത്തില്‍ ഡല്‍ഹിക്ക് വേണ്ടി അവസാനമായി താന്‍ കളത്തില്‍ ഇറങ്ങുമെന്നും താരം അറിയിച്ചു.