• 14 Dec 2018
  • 03: 12 AM
Latest News arrow

മനസ്സ് നിറഞ്ഞ് പ്രിയങ്ക; കണ്ണ് നിറഞ്ഞ് നിക്ക്; വിവാഹത്തിന്റെ വീഡിയോ വൈറല്‍

വിവാഹവേദിയിലേക്ക് നടന്നടക്കുന്ന പ്രിയങ്ക ചോപ്രയുടെയും അത് സന്തോഷാശ്രുക്കളോടെ നോക്കി നില്‍ക്കുന്ന നിക്കിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പ്രിയങ്ക തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന ഇവര്‍ രാജസ്ഥാനിലെ ജോധ്പൂരില്‍ വെച്ചാണ് വിവാഹിതരായത്. ഉമൈദ് ഭവന്‍ കൊട്ടാരത്തില്‍ ക്രിസ്തീയ ആചാരപ്രകാരമായിരുന്നു വിവാഹം. നിക്കിന്റെ അച്ഛന്‍ പോള്‍ കെവിന്‍ ജോനാസാണ് വിവാഹത്തിന്റെ കാര്‍മ്മികത്വം നല്‍കിയത്. കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും പുറമേ ബോളിവുഡില്‍ നിന്നുള്ള സുഹൃത്തുക്കളും അംബാനി കുടുംബവും ചടങ്ങില്‍ പങ്കെടുത്തു. കനത്ത കാവലില്‍ ആയിരുന്നു വിവാഹം.