• 14 Dec 2018
  • 03: 07 AM
Latest News arrow

നിയമപോരാട്ടത്തിനൊടുവില്‍ ബിന്റി എത്തി നിയമനം ലഭിച്ച വിദേശമദ്യഷോപ്പില്‍ ചാര്‍ജെടുക്കാന്‍

മുരിക്കാശ്ശേരി :  തൃശ്ശൂര്‍ ജില്ലയില്‍ ബിവറേജ് കോര്‍പ്പറേഷന്റെ വിദേശമദ്യ വില്‍പ്പനശാലയില്‍ ആദ്യമായി വനിതാ ചാര്‍ജെടുത്തു. മുരിക്കാശ്ശേരി പടമുഖം ഷോപ്പിലാണ് കൊച്ചുകരിമ്പന്‍ സ്വദേശി പാറേക്കുടിയില്‍  ബിന്റി ജോസഫ് ശനിയാഴ്ച്ച അസിസ്റ്റന്റ് തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ചത്. ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളില്‍ വനിതകള്‍ക്ക് നിയമനം നല്‍കില്ലെന്ന കോര്‍പ്പറേഷന്റെ നിലപാടിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചാണ് നിയമനം കരസ്ഥമാക്കിയത്. 

കേരളത്തിലാദ്യമായി വനിതാ ജീവനക്കാരിയായി തൃശ്ശൂര്‍ ജില്ലയില്‍ ഷൈനി രാജിയാണ് ചാലക്കുടി ഔട്ട്‌ലെറ്റില്‍ ജോലിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന മറ്റ് ജില്ലകളിലും വനിതകള്‍ക്ക് നിയമനം ലഭിച്ചെങ്കിലും ഇടുക്കി ജില്ലയിലെ ഔട്ട്‌ലെറ്റുകളില്‍ വനിതാ ജീവനക്കാര്‍ ആരും എത്തിയിരുന്നില്ല. ഭര്‍ത്താവ് അഭിലാഷും രണ്ട് മക്കളുമൊത്താണ് ജോലിയില്‍ പ്രവേശിക്കാന്‍ ബിന്റി എത്തിയത്.