• 14 Dec 2018
  • 03: 18 AM
Latest News arrow

രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രളയം വിഴുങ്ങിയ അപ്പുവിന്റെ കഥ 'വെള്ളപ്പൊക്കത്തില്‍' പ്രദര്‍ശിപ്പിക്കും

പ്രളയകാല ഭീകരത കണ്ട മലയാളികള്‍ക്ക് അതിജീവനത്തിന്റെ സന്ദേശം പകരാന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ 'വെള്ളപ്പൊക്കത്തില്‍' പ്രദര്‍ശിപ്പിക്കും. തകഴി ശിവശങ്കരപ്പിളളയുടെ ചെറുകഥയെ ആസ്പദമാക്കി ജയരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ദൈര്‍ഘ്യം 40 മിനുട്ടാണ്. 2007ലെ ദേശീയ പുരസ്‌കാരം നേടിയ ചിത്രം മേളയില്‍ ഹോപ്പ് ആന്റ് റീബില്‍ഡിംഗ് വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്. 1924ല്‍ കുട്ടനാട്ടിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട അപ്പു എന്ന വളര്‍ത്തുനായയുടെ ദാരുണാന്ത്യമാണ് ചിത്രത്തിന്റ പ്രമേയം.

മായന്‍ സംസ്‌കാരത്തിന്റെ അതിജീവനം പ്രമേയമാകുന്ന മെല്‍ ഗിബ്‌സണിന്റെ അപ്പോകാലിപ്‌റ്റോ, കാലാവസ്ഥ വ്യതിയാനം പ്രമേയമാക്കിയ ബിഫോര്‍ ദ ഫഌഡ്,ബീറ്റ്‌സ് ഓഫ് ദ സതേണ്‍ വൈല്‍ഡ്,മണ്ടേല ലോങ്‌ വാക്ക് ടു ഫ്രീഡം,പോപ്പ് ഫ്രാന്‍സിസ് എ മാന്‍ ഓഫ് ഹിസ് വേഡ്‌സ് എന്നീ ചിത്രങ്ങളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.