• 14 Dec 2018
  • 03: 20 AM
Latest News arrow

പ്രണയ നായികയായി അനുസിത്താര:' നീയും ഞാനും' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

പ്രണയ ജോഡികളായി ഷറഫുദ്ദീനും അനുസിത്താരയുമെത്തുന്ന ചിത്രം 'നീയും ഞാനും' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.  നടന്‍ മമ്മൂട്ടി തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തു വിട്ടത്. ഒരു അഡ്വഞ്ചര്‍ പ്രണയകഥ പറയുന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് എ.കെ. സാജന്‍ ആണ്.
സിജു വിത്സന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ദിലീഷ് പോത്തന്‍, അജു വര്‍ഗീസ്, സാദിഖ്, സുരഭി, സോഹന്‍ സീനുലാല്‍, കലാഭവന്‍ ഹനീഫ്, സുധി, എന്നിവരാണ് മറ്റു താരങ്ങള്‍. ഹരിനാരായണന്‍, സലാവുദ്ദീന്‍ കേച്ചേരി എന്നിവരുടെ ഗാനങ്ങള്‍ക്ക് വിനു തോമസ് ഈണം പകരുന്നു. ക്ലിന്റോ ആന്റണിയാണ് ഛായാഗ്രഹകന്‍. കോക്കേഴ്‌സ് ഫിലിമിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്.