• 14 Dec 2018
  • 03: 19 AM
Latest News arrow

ഹോക്കി ലോകകപ്പ്: ഓസ്‌ട്രേലിയക്ക് വിജയത്തുടക്കം

ഭുവനേശ്വര്‍: പുരുഷന്മാരുടെ ലോകകപ്പ് ഹോക്കിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയ്ക്കു വിജയത്തുടക്കം. പൂള്‍ ബിയിലെ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ഓസ്‌ട്രേലിയ കീഴടക്കി.
ഓസ്‌ട്രേലിയയ്ക്കായി ബ്ലേക് ഗോവേഴ്‌സ് (11-ാം മിനിറ്റ്), തിമോത്തി ബ്രാന്‍ഡ് (34-ാം മിനിറ്റ്) എന്നിവര്‍ ഗോള്‍ നേടി. അയര്‍ലന്‍ഡിനായി ഷെയ്ന്‍ ഒഡോനോഗിയാണ് (13-ാം മിനിറ്റ്) ലക്ഷ്യംകണ്ടത്.
അതേസമയം, ലോകഹോക്കിയിലെ കുഞ്ഞന്മാരായ ചൈന 2-2 ന് ലോക ഏഴാം നമ്പരുകാരായ ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ചു.