• 14 Dec 2018
  • 03: 10 AM
Latest News arrow

മീടു ആരോപണം: തമിഴകം തള്ളിപ്പറഞ്ഞ ചിന്മയി ഇനി മലയാളത്തിലേക്ക്

തമിഴ് ഗാനരചയിതാവായ വൈരമുത്തുവിനെതിരെ മീടൂ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ തമിഴ് ലോകം തളളിപ്പറഞ്ഞ ഗായിക ചിന്മയി ഇനി മലയാളത്തില്‍ പാടും. എ.ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന പൃഥ്വിരാജ് ചിത്രം 'ആടുജീവിത'ത്തിലെ ഗാനം ആലപിക്കാനാണ് ചിന്മയി എത്തുന്നത്. ബെന്യാമിന്‍ രചിച്ച 'ആടുജീവിതം'  എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 
മീടു വെളിപ്പെടുത്തലിന് മുമ്പ് പ്രതിദിനം മൂന്ന് ഗാനങ്ങള്‍ വരെ താന്‍ ആലപിക്കാറുണ്ടായിരുന്നു എന്ന് ചിന്മയി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. '96' എന്ന ചിത്രത്തിലെ 'കാതലെ കാതലെ' എന്ന ഹിറ്റ് ഗാനം പാടിയത് ചിന്മയി ആയിരുന്നു. ഒരു ഗാനം ഹിറ്റായാല്‍ അടുത്ത ഒരു മാസത്തോളം നല്ല അവസരങ്ങള്‍ വരാറുണ്ടായിരുന്നെന്ന് ചിന്മയി പറഞ്ഞു. എന്നാല്‍ വൈരമുത്തുവിനെതിരായ ആരോപണത്തിന് ശേഷം തനിക്ക് അവസരം കുറഞ്ഞെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തമിഴിലെ തിരക്കേറിയ ഡബ്ബിങ് ആര്‍ട്ടിസ്റ്റും ഗായികയുമാണ് ചിന്മയി ശ്രീപാദ. 96 അടക്കമുള്ള ചിത്രങ്ങളില്‍ തൃഷയ്ക്ക് ശബ്ദം നല്‍കിയത് ചിന്മയിയാണ്.