• 14 Dec 2018
  • 03: 17 AM
Latest News arrow

പരിക്ക് ഗുരുതരം: ആദ്യ ടെസ്റ്റില്‍ പൃഥ്വി ഷാ കളിക്കിറങ്ങില്ല

സിഡ്‌നി: ഓസ്‌ട്രേലിയ ഇലവനെതിരായ പരിശീലന മത്സരത്തിനിടയില്‍ പരിക്കേറ്റ ഇന്ത്യന്‍ താരം പൃഥ്വി ഷാ ആദ്യ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്ത്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവനെതിരെ നടക്കുന്ന പരിശീലന മത്സരത്തിനിടെ സംഭവിച്ച പരിക്കേറ്റാണ് പൃഥ്വി ഷായ്ക്ക് തിരിച്ചടിയായത്. 
പരിക്ക് സാരമുളളയായതിനാല്‍ അഡ്‌ലെയ്ഡില്‍ ഡിസംബര്‍ ആറുമുതല്‍ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റില്‍
പൃഥ്വി ഷായ്ക്കു കളിക്കാനാകില്ലെന്ന് ബിസിസിഐ ട്വിറ്ററില്‍ അറിയിച്ചു.
ഇന്ത്യയുടെ പാട്രിക് ഫഹാര്‍ട്ട് ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാണ് പൃഥ്വി പുറത്തേക്ക് പോയത്. ആശുപത്രിയിലേക്ക് മാറ്റിയ പൃഥ്വിയുടെ സ്‌കാനിങ്ങ് റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല.
ഫീല്‍ഡില്‍ വേദനകൊണ്ട് പുളഞ്ഞ പൃഥ്വിക്കരികിലേക്ക് അപ്പോള്‍ തന്നെ ഇന്ത്യന്‍ ഫിസിയോ പാട്രിക് ഫാര്‍ഹാര്‍ട്ടാണ് ഓടിയെത്തിയത്. പ്രാഥമിക പരിശോധനകള്‍ക്കുശേഷം 19കാരനെ എടുത്താണ് കൊണ്ടുപോയത്. പൃഥ്വിയെ സ്‌കാനിംങ് അടക്കമുള്ള വിശദ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം ബി.സി.സി.ഐ പിന്നീട് അറിയിച്ചു.