• 14 Dec 2018
  • 03: 09 AM
Latest News arrow

ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം

ഭുവനേശ്വര്‍: ഹോക്കി ലോകകപ്പ് പോാരാട്ടത്തിന് ഇന്ന് തുടക്കം. മുന്‍ നിരയിലുള്ള 16 ടീമുകള്‍ മാറ്റുരക്കുന്ന ലോകകപ്പിന് കലിംഗ സ്റ്റേഡിയം വേദിയാകും. വൈകീട്ട് അഞ്ചിന് ബെല്‍ജിയം-കാനഡ പോരാട്ടത്തോടെ 14-ാം ലോകകപ്പിന് തുടക്കമാകും. ആതിഥേയരായ ഇന്ത്യ രാത്രി ഏഴിന് ദക്ഷിണാഫ്രിക്കയെ നേരിടും.
പരിചയ സമ്പന്നരായ രമണ്‍ ദീപും സുനിലും പരിക്കുമൂലം കളിക്കാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും. മലയാളി താരം ശ്രീജേഷാണ് ഇന്ത്യന്‍ വല കാക്കുന്നത്. നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് ലോകകിരീടത്തിനായി മാറ്റുരയ്ക്കുന്നത്. ഓസ്‌ട്രേലിയയാണ് നിലവിലെ ചാമ്പ്യന്‍മാര്‍.