• 10 Jun 2023
  • 05: 46 PM
Latest News arrow

സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ വീല്‍ചെയറും പ്രബന്ധവും ലേലത്തില്‍ വച്ചു

ലണ്ടന്‍ :  അന്തരിച്ച വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ ഹൈടെക്ക് വീല്‍ചെയറും അദ്ദേഹത്തിന്റെ പി.എച്ച്.ഡി തിസീസും ലേലത്തിന് വച്ചു. ലണ്ടന്‍ ആസ്ഥാനമായ ക്രിസ്റ്റീസ് എന്ന ലേലസ്ഥാപനമാണ് ഈ വിവരം പുറത്ത് വിട്ടത്.
1965ലെ പി.എച്ച്.ഡി തിസീസിന്റെ അഞ്ച്‌ കോപ്പികള്‍ക്ക് പുറമെ ,മറ്റ് ശാസ്ത്രസംബന്ധിയായ രേഖകളും വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്. ഒരു ലക്ഷം മുതല്‍ ഒന്നരലക്ഷം പൗണ്ട്‌ വരെയാണ് ഇവയ്ക്ക് വില നിശ്ചയിച്ചിരിക്കുന്നത്.

പി.എച്ച്.ഡി തിസീസില്‍ സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ കൈയ്യൊപ്പുണ്ട്. അസുഖബാധിതനായ അദ്ദേഹം വിറക്കുന്ന കൈകള്‍ കൊണ്ട് ഇട്ട ഒപ്പ് വഴുതിപോയതുപോലെയുണ്ട്. വീല്‍ചെയറിന് 10,000 - 150000 പൗണ്ടാണ് വിലയിട്ടിരിക്കുന്നതെന്നും ക്രിസ്റ്റീസ് അധികൃതര്‍ സിന്‍ഹുവ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.ഇതില്‍ നിന്ന് കിട്ടുന്ന പണം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും. ഒക്ടോബര്‍ 31നാണ് ലേലം തുടങ്ങുക.