• 17 Jan 2019
  • 09: 57 PM
Latest News arrow

ശബരിമല വിഷയത്തില്‍ നിലപാട് മാറ്റി ആര്‍.എസ്.എസ്; വിശ്വാസികളുടെ വികാരം മനസ്സിലാക്കാതെയുള്ള വിധിയെന്ന് മോഹന്‍ ഭാഗവത്

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാട് മാറ്റി ആര്‍എസ്എസ്. സുപ്രീംകോടതി വിധി വര്‍ഷങ്ങളായി തുടരുന്ന ആചാരങ്ങള്‍ പരിഗണിക്കാതെയാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു. വിശ്വാസികളുടെ വികാരം മനസ്സിലാക്കാതെയാണ് വിധിയെന്നും മതമേധാവികളെയും വിശ്വാസികളെയും കോടതി പരിഗണനയിലെടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.

സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയെ ആദ്യം ലിംഗനീതി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ആര്‍എസ്എസ് സ്വാഗതം ചെയ്തിരുന്നു .എന്നാൽ പ്രതിഷേധം തുടങ്ങിയതോടെ നിലപാട് മാറ്റുകയായിരുന്നു . വിജയദശമിദിന സന്ദേശത്തിനിടെയായിരുന്നു ആർ.എസ് .എസിന്റെ പുതിയ നിലപാട് മോഹന്‍ ഭാഗവത്  വ്യക്തമാക്കിയത് .