• 16 Nov 2018
  • 02: 07 PM
Latest News arrow

വീണ്ടും സിദ്ധിഖിനെതിരെ ജഗദീഷ്

'ഇന്ത്യന്‍ എക്‌സ്പ്രസി'ന് നൽകിയ അഭിമുഖത്തില്‍ ജഗദീഷ് വീണ്ടും സിദ്ധിഖിനെതിരെ തുറന്നടിച്ചു.സിദ്ദിഖിന്റെ പ്രസ്താവനകളില്‍ യാതൊരു ധാര്‍മ്മികതയുമില്ലെന്നാണ് ജഗദീഷ് പറയുന്നത് . സംഘടനയില്‍ നിന്ന് രാജിവച്ചു പുറത്തു പോയ നടിമാരെ തിരിച്ചെടുക്കുന്നതില്‍ പ്രസിഡന്റ് മോഹന്‍ലാലിന് തുറന്ന സമീപനമാണെന്നും  അദ്ദേഹം അതിനെ സ്വാഗതം ചെയ്യുന്നുവെന്നും അത് അദ്ദേഹം തന്നോട് പറഞ്ഞതാണെന്നും ജഗദീഷ് അഭിമുഖത്തിൽ വ്യക്തമാക്കി 

"പക്ഷെ സിദ്ദിഖ് പറയുന്നത് അവരെ  മാപ്പ് പറഞ്ഞിട്ടേ കയറ്റാവൂ എന്നാണ്. ഇത് അവരെ അപമാനിക്കുന്നതിന് തുല്യമല്ലേ. ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് അമ്മ പറയുമ്പോള്‍ ,അവരെ  കൊണ്ട് മാപ്പ് പറയിപ്പിക്കണമെന്നാണ് സിദ്ദീഖ് പറയുന്നത്. എന്തിന് വേണ്ടി മാപ്പ് പറയണം? അംഗീകരിക്കാവുന്നതിലും അപ്പുറമാണിത്." ജഗദീഷ് പറയുന്നു.