• 16 Nov 2018
  • 02: 11 PM
Latest News arrow

ശബരിമല സ്ത്രീപ്രവേശനം : വിട്ടുവീഴ്ച്ചക്കില്ലെന്ന് അയ്യപ്പസേവാ സമാജം ; പ്രതീക്ഷയെന്ന് പന്തളം കൊട്ടാരം

തിരുവനന്തപുരം : ശബരിമല സ്ത്രീപ്രവേശനത്തില്‍ വിട്ടുവീഴ്ച്ചക്കില്ലെന്ന് അയ്യപ്പസേവാ സമാജം. വീട്ടുവീഴ്ച്ച ചെയ്ത് യാതൊരു സമവായത്തിനുമില്ലെന്ന് അയ്യപ്പസേവാ സമാജം അറിയിച്ചു. ദേവസ്വം ബോര്‍ഡ് നിലപാടില്‍ മാറ്റം വരുത്തുമെന്ന് കരുതുന്നു. ചര്‍ച്ചയില്‍ ശുഭപ്രതീക്ഷയുണ്ട്. പരാജയപ്പെട്ടാല്‍ സമരം ശകതമാക്കുമെന്നും അയ്യപ്പസേവാ സമാജം ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍ പറഞ്ഞു.

അതേ സമയം വിഷയം ചര്‍ച്ച ചെയ്യുന്നതിന് അയ്യപ്പസേവാ സമാജവും പന്തളം കൊട്ടാരം പ്രതിനിധികളും പ്രത്യേക യോഗം ചേര്‍ന്നു.ശബരിമല വിധി നടപ്പാക്കാന്‍ സാവകാശം തേടിയാല്‍ അംഗീകരിക്കില്ലെന്ന് പന്തളം കൊട്ടാരം പ്രതിനിധികള്‍ അറിയിച്ചു.പുന: പരിശോധന ഹര്‍ജി നല്‍കുകയോ ഓര്‍ഡിനന്‍സ് ഇറക്കുകയോ വേണം. ദേവസ്വം ബോര്‍ഡിന്റെ നിലപാടില്‍ അയവുണ്ടായതില്‍ പ്രതീക്ഷയുണ്ടെന്നും കൊട്ടാരം പ്രതിനിധികള്‍ നിലപാടെടുത്തു.
പത്തനംതിട്ട നിലക്കലില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ ശബരിമല സംരക്ഷണസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു.ശബരിമല സ്ത്രീപ്രവേശന വിവാദത്തില്‍ ഇടതുമുന്നണിയുടെ രാഷ്ട്രീയ വിശദീകരണയോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും.മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ സംസാരിക്കുന്നുണ്ട്.