• 16 Nov 2018
  • 02: 10 PM
Latest News arrow

ബിഷപ്പിന് ഉപാധികളോടെ ജാമ്യം

പാസ്‌പോര്‍ട്ട് കെട്ടിവെക്കണമെന്നും കേരളത്തില്‍ പ്രവേശിക്കരുതെന്നും ഹൈക്കോടതി

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ബിഷപ്പ് കേരളത്തില്‍ പ്രവേശിക്കരുതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണമെന്നും പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണമെന്നുള്ള ഉപാധികളോടെയാണ് ബിഷപ്പിന് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം നടത്തരുതെന്നും കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സെപ്റ്റംബര്‍ 21നാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായത്. തുടര്‍ച്ചയായ മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്.