മുംബൈയില്‍ ഓണ്‍ലൈന്‍ കവര്‍ച്ച ; ബാങ്കില്‍നിന്ന് തട്ടിയത് 143 കോടി

മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് മൗറീഷ്യസില്‍ 143 കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്.മുംബൈ നരിമാന് പോയന്റിലുളള ബ്രാഞ്ചിലാണ് തട്ടിപ്പ് നടന്നത്.സെര്‍വര്‍ ഹാക്ക് ചെയ്ത് പലപ്പോഴായി വിദേശത്ത് നിന്ന് പണം പിന്‍വലിക്കുകയായിരുന്നു.മുംബൈ പോലീസില്‍ ബാങ്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ബാങ്ക് ജീവനക്കാര്‍ക്ക് പങ്കുണ്ടെന്നാണ് സംശയം.മൗറീഷ്യസിലെ രണ്ടാമത്തെ വലിയ പൊതുമേഖല ബാങ്കാണിത്. ഇവിടുത്തെ 25 ശതമാനം ബാങ്കിംഗ് ഇടപാട് നടക്കുന്ന്ത് ബാങ്ക് ഓഫ് മൗറീഷ്യസിലൂടെയാണ്.
രാജ്യത്ത് കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഓണ്‍ലൈന്‍ സംവിധാനം ഹാക്ക് ചെയ്ത് പണം കവര്‍ന്ന മൂന്നാമത്തെ സംഭവമാണിത്. ചെന്നൈയിലെ സിറ്റി യൂണിയന് ബാങ്കില്‍നിന്ന് 34 കോടി രൂപയും പൂണെയിലെ കോസ്മോസ് ബാങ്കില്‍നിന്ന് 94 കോടിരൂപയുമാണ് മുമ്പ് ഓണ്‍ലൈന്‍ ഹാക്കര്‍മാര്‍ കവര്‍ന്നത്. കോസ്മോസ് ബാങ്ക് ഓണ്‍ലൈന്‍ കവര്‍ച്ചകേസില്‍ 7 പേര് അറസ്റ്റിലായിട്ടുണ്ട്.
- ലോകകപ്പ് കൗണ്ട്ഡൌൺ തുടങ്ങി; ജൂൺ 16 ന് ഇന്ത്യ-പാക് പോര്; മത്സരക്രമത്തിൽ മാറ്റം വരുത്തില്ലെന്ന് ഐസിസി
- കൊലപാതകികളുടെയും പ്രേരിപ്പിച്ചവരുടെയും കുടുംബങ്ങളും കരഞ്ഞുകാണണം
- മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള ലോറസ് സ്പോർട്സ് പുരസ്കാരം 'യുവ'യിലൂടെ ഇന്ത്യയ്ക്ക്
- ഡയൽ '100' മറന്നേക്കൂ; ഇനി മുതൽ ഡയൽ '112'
- യുവതികള്‍ മലചവിട്ടിയിട്ടേ ഇല്ലെന്ന് പറഞ്ഞൂടെ ദേവസ്വം മന്ത്രീീ.....