• 12 Dec 2018
  • 11: 16 PM
Latest News arrow

ചേസിന് അര്‍ധ സെഞ്ചുറി; ആറ് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ്

ഹൈദരാബാദ്: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് കടന്നു. റോസ്റ്റണ്‍ ചേസിന്റെ അര്‍ദ്ധ സെഞ്ചുറി കരുത്തിലാണ് വിന്‍ഡീസ് സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തുന്നത്. ടെസ്റ്റില്‍ ഏഴാം അര്‍ദ്ധസെഞ്ചുറി പൂര്‍ത്തിയാക്കിയ ചേസ് 80 പന്തില്‍ നാലു ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് അര്‍ദ്ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്.
അര്‍ദ്ധസെഞ്ചുറി കൂട്ടുകെട്ട് (69) തീര്‍ത്ത ചേസ്-ഡൗറിച്ച് സഖ്യത്തിന്റെ പ്രകടനമാണ് വിന്‍ഡീസിന് നിര്‍ണായകമായത്. 63 പന്തില്‍ നാലു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 30 റണ്‍സെടുത്ത ഡൗറിച്ചിനെ ഉമേഷ് യാദവ് പുറത്താക്കി. ഓപ്പണര്‍മാരായ കീറണ്‍ പവല്‍ (22), ക്രെയ്ഗ് ബ്രാത്രയ് (14), ഷായ് ഹോപ് (36), ഷിംറോന്‍ ഹെറ്റ്‌മെയെര്‍ (12), സുനില്‍ അംബ്രിസ് (18) എന്നിവരാണ് പുറത്തായ മറ്റു വിന്‍ഡീസ് താരങ്ങള്‍. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തി. ശേഷിച്ച വിക്കറ്റുകള്‍ ഉമേഷ് യാദവ്, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ പങ്കിട്ടു.