• 12 Dec 2018
  • 12: 12 PM
Latest News arrow

നോക്കിയയുടെ ബനാന ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍

നോക്കിയയുടെ ബനാന ഫോണ്‍ എന്നറിയപ്പെടുന്ന നോക്കിയ 8110യും നോക്കിയ 3.1 പ്ലസ് സ്മാര്‍ട്ട് ഫോണും ഇന്ത്യന്‍ വിപണി കീഴടക്കുന്നു. ഈ വര്‍ഷം ആദ്യം മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച നോക്കിയ 8110 ഒരു 4ജി ഫീച്ചര്‍ ഫോണാണ്. 5999 രൂപയാണ് ഇതിന് ഇന്ത്യയില്‍ വില. 
ആറ് ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേയാണ്  നോക്കിയ 3.1 പ്ലസ്. ആന്‍ഡ്രോയിഡ് വണില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ മീഡിയാ ടെക് ഹീലിയോ പി 22 പ്രൊസസര്‍ ആണുള്ളത്. രണ്ട് ജിബി/16ജിബി, മൂന്ന് ജിബി/32ജിബി സ്‌റ്റോറേജ് പതിപ്പുകളാണ് ഈ ഫോണിനുള്ളത്. 400 ജിബി വരെ ഇന്റേണല്‍ മെമ്മറി വര്‍ധിപ്പിക്കാനാവും. 
നോക്കിയ 8110 റീലോഡഡ് എന്നാണ് എച്ച്എംഡി ഗ്ലോബല്‍ ഈ ഫോണിനെ വിശേഷിപ്പിക്കുന്നത്. നോക്കിയയുടെ പഴയ നോക്കിയ 8110 യുടെ പരിഷ്‌കൃതരൂപമാണിത്. പഴയ ഫോണിന്റെ തനിപ്പകര്‍പ്പല്ല പുതിയ നോക്കിയ 8110. 
എന്നാല്‍ പഴയ മോഡലിന്റെ 'ബനാനാ ഷേപ്പ്' അതുപോലെ തന്നെ പുതിയ മോഡലിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പഴയ മോഡലില്‍ ഉണ്ടായിരുന്ന ആന്റിന കമ്പനി ഒഴിവാക്കിയിട്ടുണ്ട്. മാത്രവുമല്ല പഴയതിനേക്കാള്‍ അല്‍പ്പം ചെറുതാണ് പുതിയ പതിപ്പ്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവരുന്ന ഫോണില്‍ കാലത്തിനനുസരിച്ചുള്ള പുത്തന്‍ ഫീച്ചറുകളാണുള്ളത്.
320 ഃ 240 റെസലൂഷന്‍ 2.4 ഇഞ്ച് കളര്‍ ഡിസ്‌പ്ലേ, രണ്ട് മെഗാപിക്‌സല്‍ ക്യാമറ, സ്‌നേക്ക് ഗെയിം, വൈഫൈ, 4ജി മോഡം എന്നിവയും ഈ ഫീച്ചര്‍ ഫോണിലുണ്ട്.