• 18 Oct 2018
  • 08: 30 PM
Latest News arrow

വിവാഹത്തിന് നിര്‍ബന്ധിക്കുന്ന വീട്ടുകാരോട് യുവതി ചെയ്തത്‌

വിവാഹത്തിന് നിര്‍ബന്ധിക്കുന്ന വീട്ടുകാരുടെയും നാട്ടുകാരുടെയും വായടപ്പിക്കാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത തീരുമാനമെടുത്ത് ഞെട്ടിച്ചിരിക്കുകയാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായ ലുലു ജെമീമാ. മുപ്പത്തിരണ്ടുകാരിയായ ജെമീമയോട് വിവാഹിതയാകാന്‍വേണ്ടി വീട്ടുകാര്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായിരുന്നു. എന്നാല്‍ ക്രിയേറ്റീവ് രംഗത്ത് ജോലിചെയ്യുന്ന ജെമീമ തന്റെ പ്രശ്‌നങ്ങളോടെല്ലാം ഗുഡ്‌ബൈ പറയാന്‍ കണ്ടെത്തിയ തീരുമാനം വിവാഹമായിരുന്നു.ഇനി ജെമീമയെ വിവാഹം കഴിക്കുന്നയാള്‍ ആരാണെന്നല്ലേ..അതും ജെമീമ തന്നെ.

വരനോ ആര്‍ഭാടങ്ങളോ ഒന്നുമില്ലാതെ സ്വന്തമായി വിവാഹം കഴിച്ച് വീട്ടുകാരെയും സുഹൃത്തുക്കളെയുമൊക്കെ കബളിപ്പിക്കുകയായിരുന്നു ജെമീമ. മനോഹരമായ വിവാഹ വസ്ത്രവും ധരിച്ച് വിവാഹവേദിയിലെത്തിയ ജെമീമ അതിഥികളോട് തന്നെ വിവാഹം കഴിക്കാന്‍ പോകുന്നത് താന്‍ തന്നെയാണെന്ന് അറിയിക്കുകയായിരുന്നു.എന്നാല്‍ ജെമീമയുടെ ഈ തീരുമാനത്തില്‍ കുടുംബവും സുഹൃത്തുക്കളും അത്ര സന്തുഷ്ടരായിരുന്നില്ല.എന്നാല്‍ തന്നോടും തന്റെ വിദ്യാഭ്യാസത്തോടുമുളള ഏറ്റവും ഉചിതമായ സമര്‍പ്പണമാണ് ഇതെന്നാണ് ജെമീമയുടെ വാദം.ജീവിതത്തോട് വ്യക്തമായ കാഴ്ച്ചപ്പാടുളള തനിക്ക് അക്കാദമിക രംഗത്ത് വിജയങ്ങള്‍ കീഴടക്കണമെന്നാണ്‌ ആഗ്രഹമെന്നും എന്നാല്‍ തന്റെ വീട്ടുകാര്‍ക്ക് താന്‍ എപ്പോഴാണ് വിവാഹിതയാകുന്നതെന്ന് കേള്‍ക്കാനായിരുന്നു ആഗ്രഹമെന്നും ജെമീമ പറയുന്നു. ഇതോടെ ജെമീമയുടെ പഠനത്തോടുളള താത്പര്യം മനസ്സിലാക്കിയ വീട്ടുകാര്‍ വിവാഹത്തെക്കുറിച്ചുളള ചോദ്യങ്ങള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. തന്റെ ട്യൂഷനും മറ്റുമുളള ചെലവുകള്‍ക്കായി ഗോ ഫണ്ട് മീ പേജും ജെമീമ തുടങ്ങിയിട്ടുണ്ട്.