ഭര്ത്താവിനെക്കുറിച്ചുയരുന്ന ആരോപണങ്ങളില്‍ തനിക്ക് ആശങ്കയില്ലെന്ന് മേതില്‍ ദേവിക

വ്യക്തിപരമായി മീടൂ ക്യാമ്പയിനിനെ പിന്തുണക്കുന്ന ആളാണ് താനെന്നും ഭര്‍ത്താവ് മുകേഷിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണത്തില്‍ തനിക്ക് ആശങ്കയില്ലെന്ന് മേതില്‍ ദേവിക പറഞ്ഞു.ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മീടൂ ക്യാമ്പയിനെക്കുറിച്ചും ഭര്ത്താവിനെക്കുറിച്ചുയര്ന്ന ആരോപണങ്ങള്‍ക്കെതിരെയും മേതില്‍ദേവിക പ്രതികരിച്ചത്. മീടൂ ക്യാമ്പയിന് നല്ലൊരു അവസരമാണെന്നും സ്ത്രീകള്‍ക്ക് തുറന്ന് സംസാരിക്കാന്‍ അവസരം നല്കുന്ന മീടൂ ക്യാമ്പയിനെ വ്യക്തിപരമായി താന്‍ പിന്തുണക്കുന്നുണ്ട്.അതോടൊപ്പെം പുരുഷന്മാര്ക്ക് പ്രകോപനപരമായ സന്ദേശങ്ങള്‍ അയയ്ക്കുന്ന സ്ത്രീകള്‍ക്കെതിരെയും ക്യാമ്പയിന് വേണ്ടതല്ലേയെന്നും ദേവിക ചോദിച്ചു.
വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്നെന്ന് പറയുന്ന സംഭവത്തെക്കുറിച്ച് ഇപ്പോള്‍ ഉയരുന്ന ആരോപണം തന്നെ ആശങ്കപ്പെടുത്തുന്നില്ല.സംഭവത്തെക്കുറിച്ച് താന്‍ ഭര്‍ത്താവുമായി സംസാരിച്ചു.അങ്ങനെയൊരു സംഭവം ഓര്‍മ്മയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം തന്നോട് നുണ പറയില്ലെന്നാണ് വിശ്വാസമെന്ന് മേതില്‍ ദേവിക പറഞ്ഞു.പലപ്പോഴും ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ താനാണ് കൈകാര്യം ചെയ്യാറ്.ഒരുപാട് സ്ത്രീകള്‍ പ്രകോപനപരമായ സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും പലപ്പോഴും താനാണ് ആ മെസേജുകള്‍ക്ക് മറുപടി കൊടുക്കാറുളളതെന്നും അവര്‍ പറയുന്നു. ഒരു ഭാര്യ എന്ന നിലയില്‍ അത്തരം സന്ദേശങ്ങളെ മറ്റൊരു സ്ത്രീ ചെയ്യുന്ന ഹരാസ്മെന്റായേ കാണാന്‍ കഴിയുവെന്നും അങ്ങനെയുളള സ്ത്രീകള്‍ക്കെതിരെ ക്യാമ്പയില്‍ ഒന്നുമില്ലേയെന്നാണ് തന്റെ ചോദ്യമെന്നും അവര്‍ പറഞ്ഞു.
- കൊലപാതകികളുടെയും പ്രേരിപ്പിച്ചവരുടെയും കുടുംബങ്ങളും കരഞ്ഞുകാണണം
- മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള ലോറസ് സ്പോർട്സ് പുരസ്കാരം 'യുവ'യിലൂടെ ഇന്ത്യയ്ക്ക്
- ഡയൽ '100' മറന്നേക്കൂ; ഇനി മുതൽ ഡയൽ '112'
- യുവതികള്‍ മലചവിട്ടിയിട്ടേ ഇല്ലെന്ന് പറഞ്ഞൂടെ ദേവസ്വം മന്ത്രീീ.....
- സാനിറ്ററി പാഡ് അലര്‍ജിയുളളവര്‍ക്ക് ആര്‍ത്തവ ദിനം സുഗമമാക്കാന്‍ ക്ലോത്ത് പാഡുകള്‍