• 18 Oct 2018
  • 08: 21 PM
Latest News arrow

മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച വീട്ടമ്മക്കെതിരെ കേസെടുത്തു

മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതിന് വീട്ടമ്മയ്‌ക്കെതിരേ കേസ്. പത്തനംതിട്ട ചെറുകോല്‍ സ്വദേശി മണിയമ്മയ്‌ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. എസ്എന്‍ഡിപി യോഗം ഭാരവാഹി വി സുനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രീംകോടതി വിധിക്കതിരെ നടക്കുന്ന സമരം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയെ ജാതി വിളിച്ച് അധിക്ഷേപിച്ചത്.

സുപ്രീംകോടതിയുടെ വിധി നടപ്പാക്കണമെന്ന സര്‍ക്കാര്‍ നയമാണ് സമരക്കാരെ ചൊടിപ്പിച്ചിരിക്കുന്നത്. ഹിന്ദു ഐക്യത്തിന്റെ പേര് പറഞ്ഞ നടത്തുന്ന സമരത്തില്‍ മുഖ്യമന്ത്രിക്ക് നേരെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിക്കെതിരേ റിവ്യു ഹര്‍ജി നല്‍കാത്തതിലും വിധി നടപ്പാക്കാന്‍ ഒരുങ്ങുന്നതുമാണ് സമരക്കാരെ ചൊടിപ്പിച്ചിരിക്കുന്നത്.'ആ ചോകോന്റെ മോന്തയടിച്ചു പറിക്കണം' തുടങ്ങിയ രീതിയിലായിരുന്നു ഇവര്‍ മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയത്. ഈഴവ (തിയ്യ) ജാതിക്കാരെ തെക്കന്‍ ജില്ലകളില്‍ ചോകോന്‍ എന്ന് വിളിക്കാറുണ്ട്.മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.