• 18 Oct 2018
  • 08: 29 PM
Latest News arrow

പാട്ടത്തിനെടുത്ത ഖനിയില്‍ നിന്ന് തൊഴിലാളിക്ക് ലഭിച്ചത് ഒന്നര കോടിയുടെ വജ്രം

ഭോപ്പാല്‍: പാട്ടത്തിനെടുത്ത ഖനിയില്‍ നിന്ന് തൊഴിലാളിക്ക് ലഭിച്ചത് ഒന്നരക്കോടി രൂപ വിലവരുന്ന അമൂല്യ വജ്രം. ബുണ്ഡേല്‍ഖണ്ഡ് പ്രദേശത്തെ ഖനന തൊഴിലാളിയായ മോട്ടിലാല്‍ പ്രചാപതി എന്ന തൊഴിലാളിക്കാണ് പ്രതീക്ഷിക്കാതെ വന്ന ഭാഗ്യം.  
രാജ്യത്തെ ഒരേ ഒരു വജ്രഖനിയായ പന്നയില്‍ കൃഷ്ണ കല്യാണ്‍പൂര്‍ പാട്ടി വില്ലേജില്‍ 25 ചതുരശ്ര അടി സ്ഥലം പാട്ടത്തിനെടുത്ത് ഖനനം നടത്തുകയായിരുന്നു മോട്ടിലാല്‍. ഭോപ്പാലില്‍ നിന്ന് 413 കിലോമീറ്റര്‍ അകലെയാണ് പന്ന സ്ഥിതി ചെയ്യുന്നത്. 
എനിക്ക് വിശ്വസിക്കാനാവുന്നില്ല എന്നാണ് വജ്രത്തിന്റെ മൂല്യം അറിഞ്ഞപ്പോള്‍ മോട്ടിലാല്‍ പ്രതികരിച്ചതെന്ന് പന്ന ജില്ലയിലെ മൈനിങ് ഓഫീസറായ സന്തോഷ് സിങ് വെളിപ്പെടുത്തി. 
മൂന്ന് തലമുറകളായി ഞങ്ങള്‍ ഇവിടെ ഭൂമി പാട്ടത്തിനെടുത്ത് ഖനനം നടത്തുന്നു. എന്നാല്‍ ഇതുവരെ ഇത്തരത്തിലൊരു ഭാഗ്യം ഞങ്ങള്‍ക്കുണ്ടായിട്ടില്ല. ദൈവ സഹായത്തില്‍ എനിക്ക് മികച്ച മൂല്യമുള്ള വജ്രം ലഭിച്ചിരിക്കുന്നു. ഈ പണം ഞാന്‍ എന്റെ കുഞ്ഞുങ്ങളുടെ പഠനത്തിനും സഹോദരന്മാരുടെ മക്കളുടെ വിവാഹത്തിനും പുതിയ വീട് വെക്കാനുമായി ചിലവഴിക്കും മോട്ടിലാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു