• 12 Dec 2018
  • 11: 56 AM
Latest News arrow

ദുബായ് നറുക്കെടുപ്പിലൂടെ മലയാളികള്‍ക്ക് ലഭിച്ചത് 7 കോടി

ദുബായ്: ഡ്യൂട്ടി മില്ലെനിയം മില്ലെനിയര്‍ നറുക്കെടുപ്പിലൂടെ നാല്‍പതംഗ സംഘത്തിന് സമ്മാനം. മലയാളികളുടെ നേതൃത്വത്തിലെടുത്ത ടിക്കറ്റിനാണ് ഏഴ് കോടിയിലേറെ രൂപ സമ്മാനമായി ലഭിച്ചത്. 
ദുബായ് അല്‍ ഫുത്തൈം കമ്പനിയിലെ കാര്‍ ടെക്‌നിഷ്യന്‍ തൃശൂര്‍ സ്വദേശി പാവറട്ടി സ്വദേശി രമേശ് കൃഷ്ണന്‍കുട്ടി(47)ക്കും സഹ പ്രവര്‍ത്തകരുമാണ് ഏറ്റവും കൂടുതല്‍ പേര്‍ ഒന്നിച്ചെടുത്ത ടിക്കറ്റിന് സമ്മാനം ലഭിച്ചതോടെ ചരിത്രത്തില്‍ ഇടം പിടിച്ചത്. 
സംഘത്തില്‍ ഭൂരിഭാഗവും മലയാളികളാണ്. അതും തൃശൂര്‍ സ്വദേശികള്‍. ആന്റോ വാടാനപ്പള്ളി സ്വദേശി, സുബിന്‍ ഇരിങ്ങാലക്കുട, പ്രവീണ്‍, പ്രഭാത്, ബിനീഷ്, കിഷോര്‍, വിജില്‍, ബൈജു, മധു, ആലപ്പുഴ സ്വദേശി പ്രകാശ്, കണ്ണൂര്‍ സ്വദേശി സുജിത്, മനോജ്, ബിനീഷ്, രാജേഷ്, സുധീഷ്, പാലക്കാട് സ്വദേശികളായ വിനോദ്, ഉദയന്‍, പ്രവീണ്‍, ജയന്‍, ആലപ്പുഴ സ്വദേശി പ്രസാദ്, കൊല്ലം സ്വദേശി അജി, പത്തനംതിട്ട സ്വദേശി സുരേഷന്‍, കൊല്ലം സ്വദേശി സന്തോഷ്, വടകര സ്വദേശി അജിത്, മലപ്പുറം സ്വദേശി പ്രവീണ്‍ തുടങ്ങിയവരെ കൂടാതെ, മുംബൈ സ്വദേശി റിയാസ്, ഗോവ സ്വദേശികളായ സഹീര്‍, പ്രാണേഷ്, മംഗലാപുരം സ്വദേശികളായ അല്‍ത്താഫ്, വില്യം എന്നിവരും പാക്കിസ്ഥാന്‍ സ്വദേശി ഇഖ്ബാലും ചേര്‍ന്നാണ് ടിക്കറ്റെടുത്തത്.