• 12 Dec 2018
  • 12: 02 PM
Latest News arrow

ഒടുക്കത്തെ ഈ കളി കൂടി കാണ്... മരണമാസായി ഒടിയന്‍

ആരാധകരെ അവേശ ത്രില്ലിലാക്കി ഒടിയന്റെ അവസാന ട്രെയിലറും പുറത്തിറങ്ങി. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. ഇരുട്ടിന്റെ രാജാവായ ഒടിയന്റെ മാന്ത്രിക വിദ്യകളും മാസ്മരിക ഡയലോഗുകളുമാണ് ആരാധകരെ ത്രില്ലിലാക്കിയിരിക്കുന്നത്. മാണിക്യന്‍ എന്ന കഥാപാത്രത്തിന്റെ രണ്ട് വേഷങ്ങളും ട്രെയിലറില്‍ കാണാം. 
വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ തിരക്കഥ ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണനാണ്. മഞ്ജു വാരിയര്‍ നായികയാകുമ്പോള്‍ പ്രകാശ് രാജ് വില്ലനായി എത്തുന്നു. ചിത്രം ഡിസംബര്‍ 14ന് തിയറ്ററുകളിലെത്തും.