• 18 Oct 2018
  • 08: 20 PM
Latest News arrow

2018-ല്‍ ഇന്ത്യ 7.3 % വളര്‍ച്ച കൈവരിക്കുമെന്ന് ഐ.എം.എഫ്‌

2018ല്‍ ഇന്ത്യ 7.3 ശതമാനം സാമ്പത്തികവളര്‍ച്ച കൈവരിച്ചേക്കുമെന്ന് ഇന്‍റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്​ (ഐ.എം.എഫ്). 2019 ല്‍ ഇന്ത്യ 7.4 ശതമാനം വളര്‍ച്ച നേടുമെന്നും ഐ. എം.എഫ്​ പ്രവചിക്കുന്നു. ഏറ്റവും പുതിയ വേള്‍ഡ് എക്കണോമിക് ഔട്ട് ലുക്ക് റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച വിവരങ്ങള്‍ ഐ.എം.എഫ്  വ്യക്തമാക്കുന്നത്.

2017 സാമ്പത്തിക വര്‍ഷത്തില്‍ 6.7 ശതമാനം വളര്‍ച്ചയാണ് രാജ്യത്തിന് കൈവരിക്കാന്‍ സാധിച്ചിരുന്നത്. 2018 സാമ്പത്തിക വര്‍ഷത്തില്‍ നിന്നും 2019 ലേക്ക്​ കുറഞ്ഞ നിരക്കിലുള്ള വളര്‍ച്ച മാത്രമാണ്​ ഉണ്ടാകുന്നത്​. വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഇന്ധനവില, ആഗോള തലത്തില്‍ നേരിടു​ന്ന സാമ്പത്തിക പ്രതിസന്ധി എന്നിവയാണ്​ ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്​.