• 18 Oct 2018
  • 08: 27 PM
Latest News arrow

'നക്കീരൻ' ഗോപാലനെ പോലീസ് അറസ്റ്റ് ചെയ്തു

ചെന്നൈ: നക്കീരൻ മാസികയുടെ എഡിറ്ററായ 'നക്കീരൻ' ഗോപാലനെ ചെന്നൈ വിമാനത്താവളത്തിൽ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഗവർണ്ണർ ബൻവാരിലാൽ പുരോഹിതിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ലേഖനമെഴുതി എന്ന കേസിലാണ് അറസ്റ്റ് .

സർവ്വകലാശാലാ അധികൃതർക്ക് വഴങ്ങിക്കൊടുക്കാൻ വിദ്യാർത്ഥിനികളെ പ്രേരിപ്പിച്ചെന്ന കുറ്റത്തിന് വിരുദുനഗർ അറുപ്പുകോട്ട ദേവാംഗ ആർട്സ് കോളജിലെ ഗണിതശാസ്ത്രവിഭാഗം അസി.പ്രൊഫസർ ആയ നിർമലാദേവിയെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെടുത്തി ഗവർണ്ണർക്കും ഓഫിസിനും എതിരെ ലേഖനമെഴുതിയതിനാണ് കേസ് . 

കുപ്രസിദ്ധ ചന്ദനക്കടത്തുകാരൻ വീരപ്പന്റെ കഥകൾ പുറംലോകത്തെ അറിയിച്ച മാദ്ധ്യമപ്രവർത്തകനാണ് ഗോപാലൻ. കന്നഡ സൂപ്പർതാരം രാജ്‌കുമാറിനെ വീരപ്പൻ തട്ടിക്കൊണ്ടുപോയ സമയത്ത് ഇടനിലക്കാരനായി നിന്നതും ഗോപാലനാണ് .വർഷങ്ങൾക്ക്  മുൻപ് തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയെക്കുറിച്ച് എഴുതിയതിന്റെ പേരിൽ നക്കീരൻ ഓഫീസിൽ റെയ്ഡ് നടത്തിയത് വിവാദമായിരുന്നു