• 18 Dec 2018
  • 05: 55 PM
Latest News arrow

ധനുഷിന്റെ നിര്‍മാണത്തില്‍ 'ലഡു' : നടന്മാരായി ശബരീഷും ബാലുവും

തമിഴ് സൂപ്പര്‍താരം ധനുഷിന്റെ വണ്ടര്‍ ബാര്‍ ഫിലിംസ് മലയാളത്തില്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ലഡു എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ശബരീഷ് വര്‍മ്മയും ബാലുവര്‍ഗീസുമാണ്. വിനയ് ഫോര്‍ട്ടും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

പുതുമുഖം സൂര്യഗായത്രിയാണ് നായിക. ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, പാഷാണം ഷാജി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. അരുണ്‍ ജോര്‍ജ് കെ. ഡേവിഡ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സാഗര്‍ സത്യനാണ് രചിച്ചിരിക്കുന്നത്. ഗൗതം ശങ്കറാണ് കാമറ ചലിപ്പിക്കുന്നത്. രാജേഷ് മുരുകേശന്‍ സംഗീതവും ലാല്‍ കൃഷ്ണ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.