• 10 Jun 2023
  • 05: 37 PM
Latest News arrow

ആര്‍ത്തവം അശുദ്ധിയാണെന്ന് കരുതുന്നത് അടിമകള്‍ അടിമത്തത്തില്‍ അഭിമാനിക്കുന്നത് പോലെയെന്ന് സാറാ ജോസഫ്

തിരുവനനന്തപുരം: സ്ത്രീകള്‍ സ്വയം ആര്‍ത്തവം അശുദ്ധിയാണെന്ന് കരുതുന്നത് അടിമകള്‍ അടിമത്തത്തില്‍ അഭിമാനിക്കുന്നതുപോലെയെന്ന് സാറാ ജോസഫ്. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളുടെ ശബരിമല പ്രവേശനത്തെ എതിര്‍ക്കുന്നര്‍വര്‍ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് എഴുത്തുകാരി സാറാ ജോസഫ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സാറാ ജോസഫ് മറുപടി പറഞ്ഞിരിക്കുന്നത്. ആര്‍ത്തവം അശുദ്ധമാണെന്ന സങ്കല്‍പ്പത്തെ മറികടക്കാന്‍ അയ്യപ്പന്‍ തുണക്കണമെന്ന് സാറാജോസഫ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.