• 12 Dec 2018
  • 12: 11 PM
Latest News arrow

അമേരിക്കയില്‍ നിന്ന് ആയുധം വാങ്ങിക്കുന്നത് പണം നല്‍കിയാണ് ഔദാര്യത്തിലല്ലെന്ന് സൗദി രാജകുമാരന്‍

അമേരിക്കയില്‍ നിന്നും തങ്ങള്‍ ആയുധം വാങ്ങുന്നത് ഔദാര്യത്തിലല്ലെന്നും പണം നല്‍കിയാണെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. അമേരിക്കയില്ലാതെ രണ്ടാഴ്ച പോലും നിങ്ങളുണ്ടാവില്ലന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ് നടത്തിയ പരമാര്‍ശത്തെ കുറിച്ച്‌ ചോദിച്ചപ്പോഴാണ് അദ്ദേഹത്തിന്‍റെ മറുപടി.

അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ഒബാമ തങ്ങളുടെ സുരക്ഷക്കെതിരെയാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്‍റെ നയങ്ങള്‍ പരാജയപ്പെടുകയും തങ്ങളുടെ നയങ്ങള്‍ വിജയിക്കുകയമാണുണ്ടായത്. ഒബാമ തങ്ങള്‍ക്ക് മാത്രമല്ല മധ്യ പൂര്‍വ്വ ദേശത്തിന് തന്നെ എതിരായ ചില നിലാപാടുകളാണ് കൈ കൊണ്ടിരുന്നത് എങ്കിലും അവയല്ലാം പരാജയപ്പെടുകയും തങ്ങളുടെ അജണ്ടകള്‍ വിജയിക്കുകയുമായിരുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ മുതല്‍ക്ക് തന്നെ തങ്ങളുടെ രാജ്യം പല വിധ പ്രതിസന്ധികളും നേരിട്ടിട്ടുണ്ട്.

അമേരിക്കയില്‍ നിന്നുമാണ് തങ്ങള്‍ ആയുധം വാങ്ങിയിരുന്നത്. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ്‌ മറ്റ് രാജ്യങ്ങളില്‍ നിന്നും ആയുധങ്ങള്‍ വാങ്ങിത്തുടങ്ങി. ട്രംപ് പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തതോടെ അടുത്ത പത്ത് വര്‍ഷത്തേക്ക് അമേരിക്കയില്‍ നിന്നും സൗദിക്ക് വേണ്ട 60 ശതമാനം ആയുധങ്ങള്‍ വാങ്ങിക്കുന്നതിന് ധാരണയിലെത്തുകയായിരുന്നു. ഇക്കാരണത്തല്‍ തന്നെ 400 ബില്ല്യണ്‍ ഡോളറിന്‍റെ നിക്ഷേപം നടത്താന്‍ രണ്ട് രാജ്യങ്ങള്‍ തമ്മില്‍ ധാരണിയിലെത്തുകയും ചെയ്തിരുന്നതായി അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുമായി തങ്ങള്‍ നല്ല ബന്ധത്തിലാണെന്നും അദ്ദേഹം അറിയിച്ചു.