• 18 Dec 2018
  • 05: 41 PM
Latest News arrow

തന്ത്രികുടുംബം ചര്‍ച്ചക്കില്ല ; സര്‍ക്കാരിന്റെ സമവായ നീക്കം പാളി

തീരുമാനം എന്‍.എസ്.എസുമായുളള ചര്‍ച്ചയ്ക്ക് ശേഷം

പന്തളം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെ സമവായ നീക്കം പാളുന്നു. സുപ്രീംകോടതി വിധിക്കെതിരെ പുന:പരിശോധനാ ഹര്‍ജിയില്‍ തീരുമാനമായ ശേഷമേ ചര്‍ച്ചയ്ക്കുള്ളൂവെന്നാണ് താഴമണ്‍ തന്ത്രി കുടുംബം അറിയിച്ചിരിക്കുന്നത്. എന്‍എസ്എസുമായി കൂടിയാലോചിച്ച ശേഷമാണ് തന്ത്രി കുടുംബത്തിന്റെ തീരുമാനം. പുനഃപരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ട്. അതിലെ വിധി അറിഞ്ഞോട്ടെ, അതിന് ശേഷമാകാം ചര്‍ച്ചകളെന്ന് തന്ത്രി കണ്ഠരര് മോഹനരര് പറഞ്ഞു. ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും എതിര് നില്‍ക്കുന്നവരുടെ മനസ്സ് മാറിയേ മതിയാകൂ. തുലാമാസ പൂജാസമയത്ത് വനിതാ പോലീസിനെ മലകയറ്റുന്നത് ആചാരലംഘനമാണെന്ന് തന്ത്രി പറഞ്ഞു.തിങ്കളാഴ്ചയാണു മുഖ്യമന്ത്രിയും തന്ത്രി കുടുംബവുമായുള്ള കൂടിക്കാഴ്ച തീരുമാനിച്ചിരുന്നത്.

ശബരിമല വിഷയത്തിൽ നിലപാടിൽ അയവുവരുത്തിയ സിപിഎം ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുമെന്ന് അറിയിച്ചിരുന്നു. ഇതിനായി തന്ത്രികുടുംബമായും പന്തളം കൊട്ടാരമായും ചർച്ച നടത്തുന്നതിനു മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചുമതലപ്പെടുത്തിയെന്നും വാർത്തകളുണ്ടായിരുന്നു.എന്നാൽ തങ്ങൾക്ക് ഇതു സംബന്ധിച്ച അറിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് തന്ത്രി കണ്ഠരര് രാജീവര് അറിയിച്ചത്.