• 18 Oct 2018
  • 08: 25 PM
Latest News arrow

സര്‍ക്കാര്‍ ബസില്‍ കുരങ്ങന്‍ ഡ്രൈവറായി: യഥാര്‍ത്ഥ ഡ്രൈവറുടെ പണിയും പോയി

ബംഗളൂരു: ഡ്രൈവറോടൊപ്പം കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്ന കുരങ്ങന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കര്‍ണാടകയിലെ ദാവന്‍കരെയില്‍ നിന്ന് ഭരമസാഗരയിലേക്ക് പോകുന്ന  ബസിലാണ് സംഭവം. വീഡിയോ വൈറലായതിനെ തുടര്‍ന്ന് ഡ്രൈവര്‍ പ്രകാശിനെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഈ ഡ്രൈവറെ ഡ്രൈവിങ് ഡ്യൂട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്.

ബസിനുള്ളില്‍ ഉണ്ടായിരുന്ന യാത്രക്കാരന്‍ തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. സ്റ്റിയറിങില്‍ കയറിയിരുന്നാണ് കുരങ്ങന്‍ വണ്ടിയോടിക്കുന്നത്.