• 18 Dec 2018
  • 05: 53 PM
Latest News arrow

സ്വര്‍ഗവുമില്ല.. നരകവുമില്ല..ഒറ്റ ജീവിതം: മാസ് ഡയലോഗുമായി 'കായംകുളം കൊച്ചുണ്ണി' ടീസര്‍

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ടീസര്‍ പുറത്തിറങ്ങി. നിവിന്‍ പോളിയാണ് ടീസര്‍ പുറത്തിറക്കിയത്. ' സ്വര്‍ഗവുമില്ല.. നരകവുമില്ല..ഒറ്റ ജീവിതം' എന്ന ഇത്തിക്കരപക്കിയുടെ മാസ്സ് ഡയലോഗോടെയാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. 
ചിത്രത്തില്‍ കൊച്ചുണ്ണിയായി നിവിന്‍ പോളി എത്തുമ്പോള്‍ സുഹൃത്ത് ഇത്തിക്കരപക്കിയായി വേഷമിടുന്നത് മോഹന്‍ലാലാണ്. അതുകൊണ്ട് തന്നെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമാണ്. 
അപ്രതീക്ഷിതമായെത്തിയ പ്രളയം മൂലം റിലീസ് മാറ്റിവച്ച കായംകുളം കൊച്ചുണ്ണി ഒക്ടോബര്‍ 11ന് തീയേറ്ററുകളിലെത്തും. കഴിഞ്ഞ മാസം മുബൈയില്‍ ചിത്രത്തിന്റെ പ്രിവ്യു പ്രദര്‍ശനമുണ്ടായിരുന്നു.