• 24 Feb 2019
  • 03: 23 AM
Latest News arrow

'വൈഷ്ണവ് ജനതോ'പാടി സോഷ്യല്‍ മീഡിയയില്‍ താരമായി അറബി; വീഡിയോ വൈറലാകുന്നു

ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധിയുടെ ഏറ്റവും പ്രിയപ്പെട്ട ഹിന്ദി ഭജന്‍ പാടി ഏവരെയും അത്ഭുതപെടുത്തിയിരിക്കുകയാണ് യു.എ.ഇ ഗായകനായ യസീര്‍ ഹബീബ്. ഗാനാലാപനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. 
ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനാണ് യാസീര്‍ പാടിയ ഗാനം പുറത്ത് വിട്ടത്. ഗാന്ധിജിയോടുള്ള ആദര സൂചകമായാണ് താന്‍ ഭജന്‍ ആലപിച്ചതെന്ന് യാസീര്‍ പറഞ്ഞു. പാടാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഗാനമാണിതെന്നും ഇന്ത്യന്‍ സമൂഹം എങ്ങനെ പ്രതികരിക്കുമെന്ന് ആശങ്കയുണ്ടായിരുന്നുവെന്നും യാസീര്‍ പറയുന്നു. സുഹൃത്ത് മധു പിള്ളയാണ്  ഗുജറാത്തി ഭജന്‍ പാടാന്‍ യാസീറിനെ സഹായിച്ചത്.
ദുബായില്‍ എല്ലാ വിഭാഗം ആളുകള്‍ക്കിടയിലും നിരവധി ആരാധകരുള്ള പ്രമുഖ ഗായകനാണ് യസീര്‍.