• 18 Dec 2018
  • 05: 52 PM
Latest News arrow

പക്ഷികള്‍ക്ക് മത്തു പിടിച്ചു; നട്ടം തിരിഞ്ഞത് ജനങ്ങള്‍

മത്ത് പിടിച്ച  പക്ഷികളുടെ ശല്യം മൂലം നട്ടം തിരിഞ്ഞ അവസ്ഥയിലാണ് അമേരിക്കയിലെ മിനസോട്ട നഗരത്തിലെ ജനങ്ങള്‍. പഴങ്ങള്‍ കഴിച്ച് മത്തുപിടിച്ച പക്ഷികള്‍ ക്രമരഹിതമായി പറന്ന് വീടിന്റെ ചില്ലുകളില്‍ അടിച്ചാണ് ജനങ്ങളെ ശല്യം ചെയ്യുന്നത്. വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ഇത്തരം പക്ഷികള്‍ ക്രമരഹിതമായി പറന്ന് ബൈക്ക് യാത്രികര്‍ക്ക് അപകടവും സംഭവിക്കാറുണ്ട്.

ശൈത്യകാലം നേരത്തേ വന്നതോടെ പഴങ്ങളില്‍ പുളിപ്പ് വന്ന് എഥനോള്‍ ഉത്പാദിപ്പിക്കപ്പെട്ടു. ഇതോടെ പഴങ്ങള്‍ക്ക് മദ്യത്തിന്റെ ഗുണങ്ങള്‍ ലഭിച്ചു. ഇത്തരം പഴങ്ങളാണ് പക്ഷികള്‍ ഭക്ഷിച്ച് മത്ത് പിടിച്ചത്.പക്ഷികളുടെ ശല്യം അധികകാലം നീണ്ടു നില്‍ക്കില്ലെന്നും വൈകാതെ പക്ഷികള്‍ സമചിത്തത വീണ്ടെടുക്കുമെന്നും അതുവരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നുമാണ് അധികൃതരുടെ നിര്‍ദ്ദേശം.