• 18 Oct 2018
  • 08: 32 PM
Latest News arrow

ചാക്കോച്ചനും മംമ്തയും വീണ്ടുമൊന്നിക്കുന്നു ; ജോണി ജോണി യെസ് അപ്പ തിയറ്ററുകളിലേക്ക്

കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ജോണി ജോണി യെസ് അപ്പയില്‍ പ്രധാനവേഷത്തില്‍ മംമ്ത മോഹന്‍ദാസും.ചിത്രത്തിലെ മംമ്ത  സ്പെഷ്യല്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തിട്ടുണ്ട് അനു സിത്താരയും ഈ ചിത്രത്തില്‍ നായികാ വേഷം അവതരിപ്പിക്കുന്നുണ്ട്. കുഞ്ചാക്കോ ബോബനും മംമ്തയുമൊന്നിക്കുന്ന രണ്ടാം ചിത്രമാണ് ജോണി ജോണി യെസ് അപ്പ. ഏഴുവര്‍ഷങ്ങള്‍ക്ക് മുമ്പ് റേസ് എന്ന് ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്.

കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഹ്യൂമര്‍ പായ്ക്ക്ഡ് കുടുംബചിത്രമാണ് ജോണി ജോണി യെസ് അപ്പാ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.പാവാടക്കു ശേഷം മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്തിരിക്കുന്ന ജോണി ജോണി യെസ് അപ്പയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. വെള്ളിമൂങ്ങ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജോജി തോമസാണ്. വൈശാഖ് സിനിമയുടെ ബാനറില്‍ വൈശാഖ് രാജനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. മാംഗല്യം തന്തുനാനേ എന്ന ചിത്രത്തിന് ശേഷം തീയേറ്ററില്‍ എത്താന്‍ പോകുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രമാണ് ഇത്. ഒക്ടോബര്‍ അവസാന വാരം ഈ ചിത്രം തീയേറ്ററുകളില്‍ എത്തും.