• 18 Oct 2018
  • 08: 23 PM
Latest News arrow

കൊഹ്ലിക്കും ജഡേജയ്ക്കും സെഞ്ചുറി: ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

രാജ്‌കോട്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പൃഥ്വി ഷായ്ക്ക് പിന്നാലെ വിരാട് കൊഹ്ലിക്കും രവീന്ദ്ര ജഡേജയ്ക്കും സെഞ്ചുറി. ഇതോടെ ഇന്ത്യയുടെ സ്‌കോര്‍ നില 649 കടന്നു.കൊഹ്ലി സച്ചിന്റെ റെക്കോര്‍ഡും തള്ളി.

കൊഹ്ലിയുടെ 24ാം ടെസ്റ്റ് സെഞ്ചുറിയാണ് രണ്ടാം ദിവസത്തിലെ സവിശേഷത. ഈ വര്‍ഷം നാലാം തവണയും ക്യാപ്റ്റനായി 17ാം തവണയുമാണ് കോഹ്‌ലി മൂന്നക്കം കടക്കുന്നത്. നായകനൊപ്പം ക്രീസിലുണ്ടായിരുന്ന യുവതാരം ഋഷഭ് പന്ത് അടിച്ചുതകര്‍ത്തതോടെ സ്‌കോര്‍ അതിവേഗം ഉയര്‍ന്നു. കോഹ്‌ലിയെ കാഴ്ചക്കാരനാക്കി അതിവേഗം സ്‌കോര്‍ ചെയ്ത പന്ത് 92 റണ്‍സ് നേടി പുറത്തായി. 84 പന്തുകള്‍ മാത്രം നേരിട്ട ഇടംകൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എട്ട് ഫോറും നാല് സിക്‌സും പറത്തി.
 ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 120 റണ്‍സോടെ ക്രീസിലുള്ള കോഹ്‌ലിക്ക് കൂട്ടായി രവീന്ദ്ര ജഡേജ (19) ഒപ്പമുണ്ട്. 364/4 എന്ന നിലയിലാണ് ഇന്ത്യ രണ്ടാംദിനം തുടങ്ങിയത്.