• 19 Jun 2019
  • 11: 46 PM
Latest News arrow

ഐസിഐസിഐ ബാങ്ക് എംഡി ചന്ദാ കൊച്ചാര്‍ രാജിവെച്ചു.. സന്ദീപ് ബഷി പുതിയ സിഇഒ

ന്യൂഡല്‍ഹി: ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായ ചന്ദ കൊച്ചാര്‍ രാജിവെച്ചു. വീഡിയോ കോണ്‍ ഗ്രൂപ്പിന് 3,250 കോടി രൂപയുടെ വായ്പ അനുവദിച്ചതില്‍ അന്വേഷണം നേരിടുന്നതിനിടെയാണ് രാജി.
സന്ദീപ് ബക്ഷിയാണു ബാങ്കിന്റെ പുതിയ മേധാവി. 
കൊച്ചാറിനെതിരെയുള്ള ആരോപണങ്ങളിന്മേല്‍ ആഭ്യന്തര അന്വേഷണം തീരുന്നതുവരെ ചീഫ് എക്‌സിക്യുട്ടിവ് ഓഫിസറും (സിഇഒ) മാനേജിങ് ഡയറക്ടറുമായി താല്‍ക്കാലിക ചുമതല വഹിച്ചിരുന്നതു ബാങ്കിന്റെ ലൈഫ് ഇന്‍ഷുറന്‍സ് തലവനായ ബക്ഷിയാണ്. 2023 ഒക്ടോബര്‍ 3 വരെയാണു ബക്ഷിയുടെ കാലാവധി.