• 18 Oct 2018
  • 08: 22 PM
Latest News arrow

അടൂര്‍ ഭാസിയില്‍ നിന്നും മോശം അനുഭവം നേരിട്ടു; പരാതി നല്‍കിയപ്പോള്‍ ഉമ്മര്‍ ഭീഷണിപ്പെടുത്തി: വെളിപ്പെടുത്തലുമായി നടി കെ.പി.എസി. ലളിത

സിനിമാ മേഖലയില്‍ നിന്ന് തനിക്കും മോശമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി കെ.പി.സി.സി ലളിത. നടന്‍ അടൂര്‍ ഭാസിയില്‍ നിന്നാണ് തനിക്ക് മോശം പെരുമാറ്റമുണ്ടായതെന്നും പരാതി പറഞ്ഞപ്പോള്‍ നടന്‍ ഉമ്മര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും കെ.പി.സി.സി ലളിത സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. അഭിമുഖത്തില്‍ നിന്നും,
ഭാസി ചേട്ടന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്തത് കൊണ്ട് പല ചിത്രങ്ങളില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തി. 
അന്ന് നിലവിലുണ്ടായിരുന്ന സിനിമാ സംഘടനായായ ചലച്ചിത്ര പരിഷത്തില്‍ പരാതി നല്‍കിയിരുന്നു. പക്ഷേ അടൂര്‍ ഭാസിക്കെതിരെ പരാതിപ്പെടാന്‍ നീയാരാ എന്ന് ചോദിച്ച് തന്നെ സംഘടനയുടെ അധ്യക്ഷനായിരുന്ന നടന്‍ ഉമ്മര്‍ ശകാരിച്ചു. താന്‍ ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത അനുഭവങ്ങളാണ് ഭാസിച്ചേട്ടനില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്നത്. ഒരിക്കല്‍ വീട്ടില്‍ കയറി വന്ന് ഭാസി ചേട്ടന്‍ മദ്യപിക്കാന്‍ തുടങ്ങി. താനും ജോലിക്കാരിയും തന്റെ സഹോദരനും അന്നേരം വീട്ടില്‍ ഉണ്ടായിരുന്നു. അന്ന് അയാളവിടെ ഇരുന്നു മദ്യപിച്ചു. പിന്നീട് അവിടെ ഛര്‍ദ്ദിക്കുകയും ചെയ്തു. രാത്രി മുഴുവനും അവിടെയിരുന്ന് തെറി വിളിച്ച് കൊണ്ടിരിക്കുകയായിരുന്നു. പുലര്‍ച്ചെയായിട്ടും അയാള്‍ പോകാതായതോടെ ഞങ്ങള്‍ ബഹദൂറിക്കയുടെ ( നടന്‍ ബഹദൂര്‍) വീട്ടില്‍ ചെന്നു. അദ്ദേഹമാണ് ഭാസിച്ചേട്ടനെ കൂട്ടിക്കൊണ്ടു പോയത്. എന്നാല്‍ വീണ്ടും ശല്യം ചെയ്യുന്നത് തുടര്‍ന്നു.
ഭാസി അണ്ണന് വഴങ്ങാത്തതിന്റെ പേരില്‍ തനിക്ക് പല സിനിമകളില്‍ നിന്നും അവസരം നഷ്ടപ്പെട്ടിട്ടുണ്ട്. അന്ന് അടൂര്‍ ഭാസി സിനിമാ ലോകം അടക്കി വാണിരുന്ന കാലമാണ്. നസീര്‍ സാറിനേക്കാള്‍ സിനിമാമേഖലയില്‍ ശക്തനും പ്രാപ്തനും ഭാസിയായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ആരും ചോദ്യം ചെയ്തില്ല.