• 20 Oct 2018
  • 02: 56 AM
Latest News arrow

ജംഷദ്പൂരിനോട് ജയിക്കാന്‍ കഴിയാതെ വീണ്ടും മുംബൈ സിറ്റി

ഐ എസ് എല്ലില്‍ ജംഷദ്പൂരിനെ തോല്‍പ്പിക്കുക എന്ന മുംബൈ സിറ്റിയുടെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ ഇനിയും കാത്തിരിക്കണം. ഇന്ന് മുംബൈയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മുംബൈ സിറ്റിയെ ജംഷദ്പൂര്‍ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ജംഷദ്പൂരിന്റെ വിജയം. കഴിഞ്ഞ സീസണില്‍ രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും ജംഷദ്പൂരിനോട് ജയിക്കാന്‍ മുംബൈക്ക് ആയിരുന്നില്ല.

പുതിയ പരിശീലകനായ ഫെറാണ്ടോയ്ക്ക് ജയത്തോടെ തുടങ്ങാന്‍ കഴിഞ്ഞപ്പോള്‍ മുംബൈ കോച്ച്‌ ജോര്‍ഗെ കോസ്റ്റയ്ക്ക് നേരെ വിപരീതമായി ഫലം. സന്ദര്‍ശകരായ ജംഷദ്പൂര്‍ ഒരു ഹെഡര്‍ ഗോളിലൂടെ ആദ്യ പകുതിയില്‍ നേടിയ ഗോളാണ് ജംഷദ്പൂരിനെ വിജയിപ്പിച്ചത്. കളിയുടെ 28ാം മിനുട്ടിലായിരുന്നു ഗോള്‍ പിറന്നത്. ഇടത് വിങ്ങില്‍ നിന്ന് കാല്വോ കൊടുത്ത ക്രോസ് സ്പാനിഷ് താരം മരിയോ ആര്‍കസ് ലക്ഷ്യത്തില്‍ എത്തിക്കുകയായിരുന്നു. 

മുംബൈ സിറ്റിക്ക് ഓണ്‍ ടാര്‍ഗറ്റിലേക്ക് ഒരു ഷോട്ട് ഉതിര്‍ക്കാന്‍ രണ്ടാം പകുതി ആവേഅന്‍ടി വന്നിരുന്നു. രണ്ടാം പകുതിയില്‍ സമനിലയ്ക്കായി ശ്രമിച്ചു എങ്കിലും മുംബൈക്ക് സമനില ലഭിച്ചില്ല. 84ാം മിനുട്ടില്‍ സൊഗൗ മുംബൈക്ക് ആയി വല കുലുക്കി എങ്കിലും ലൈന്‍ റഫറി കൃത്യമായി ഓഫ് സൈഡ് വിളിച്ചു. കളിയുടെ ഇഞ്ച്വറി ടൈമിന്റെ അവസാന നിമിഷം പാബ്ലൊ നേടിയ ജംഷദ്പൂരിന്റെ രണ്ടാം ഗോള്‍ അവര്‍ക്ക് മൂന്ന് പോയന്റ് ഉറപ്പിച്ച്‌ കൊടുത്തു. ജംഷദ്പൂരി‌ന്റെ ജെറിയാണ് മത്സരത്തില്‍ ഹീറോ ഓഫ് ദി മാച്ച്‌ ആയത്.